ജിദ്ദ വിമാനത്താവളം വഴി എത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് തീർഥാടകരെ മക്കയിൽ സന്നദ്ധ പ്രവർത്തകർ സ്വീകരിക്കുന്നു

ജിദ്ദ വിമാനത്താവളം വഴി ഇന്ത്യൻ ഹാജിമാരുടെ വരവ് ആരംഭിച്ചു

മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴിയും ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനൽ വഴി എത്തിയത്.

ശ്രീനഗർ, ഗുവാഹത്തി എന്നീ എംബാർക്കേഷൻ പോയിന്റുകളിൽനിന്നു 644 തീർഥാടകരാണ് ആദ്യമായി ജിദ്ദയിലെത്തിയത്. ജിദ്ദയിൽനിന്നു ഇവരെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ പ്രത്യേക ബസുകളിൽ മക്കയിലെ താമസസ്ഥലത്തു എത്തിച്ചു. രാത്രി ഒരു മണിയോടെ മക്കയിലെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു.

സ്വാഗത ഗാനം ആലപിച്ചും സമ്മാനങ്ങൾ കൈമാറിയും ഹാജിമാർക്ക് മക്കയിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. അസീസിയ മഹത്വത്തിൽ ബങ്കിൽ 134 ,091, 009 എന്നീ നമ്പർ കെട്ടിടങ്ങളിലാണ് ഇവർക്ക് താമസം ഒരുക്കിയിരുന്നത്. താമസസ്ഥലത്ത് നിന്നും വെള്ളിയാഴ്ച രാവിലെ ഹാജിമാർ ബസ് മാർഗം, നാട്ടിൽ നിന്നെത്തിയ ഹജ്ജ് വളന്‍റിയർമാരുടെ നേതൃത്വത്തിൽ മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിച്ചു.

ഇന്ത്യയിൽനിന്നു ജിദ്ദ വഴി വരുംദിനങ്ങളിൽ കൂടുതൽ ഹാജിമാർ എത്തി തുടങ്ങും. അതേസമയം മദീന വഴിയെത്തിയ ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് (വെള്ളി) വെകീട്ടോടെ മക്കയിലെത്തും.

Tags:    
News Summary - Arrival of Indian pilgrims through Jeddah Airport has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.