സൗദിയിലെ എട്ടാമത്  'മഞ്ചീസ്’ ഫൈഡ് ചിക്കന്‍ ശാഖ നജ്റാനില്‍ ഉദ്ഘാടനം ചെയ്യുന്നു.

അറേബ്യന്‍ രുചിപ്പെരുമ ‘മഞ്ചീസ്’ ഫ്രൈഡ് ചിക്കന്‍ ഇനി നജ്റാനിലും

നജ്റാന്‍: അറേബ്യന്‍ രുചിപ്പെരുമ അടയാളപ്പെടുത്തിയ ‘മഞ്ചീസ്’ ഫ്രൈഡ് ചിക്കന്‍ നജ്റാനിലെ അല്‍അസാം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗദിയിലെ എട്ടാമത് ശാഖയാണ് നജ്റാനില്‍ ആരംഭിച്ചത്. സിറ്റിഫ്ലവർ എക്സിക്യൂട്ടിവ്‌ ഡയറക്ടർ മുഹ്സിൻ അഹമ്മദ്, സിറ്റിഫ്ലവർ നജ്റാൻ ഹൈപ്പർ സൂപ്പർവൈസർ സനദ് മുഹമ്മദ് അൽദോഷൻ, അൽ അസം മാൾ മാർക്കറ്റിങ് മാനേജർ അബ്ലാൻ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

അഡ്മിനിസ്ട്രേഷൻ മാനേജ്മെന്റ് അൻവർ സത്താത്ത്, മാർക്കറ്റിങ് മാനേജർ നൗഷാദ്, മഞ്ചീസ് മാനേജർ മുഹമ്മദലി, സിജോ, സിറ്റിഫ്ലവർ മാനേജർമാരായ ഷിന്റോ മോഹൻ, അൻസാർ, സൗദി പൗര പ്രമുഖര്‍, നജ്റാനിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രതിനിധികൾ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡബിള്‍ ഡിലൈറ്റ് കോംബോ, കോംബോ കിംഗ് ഡീല്‍ തുടങ്ങി ബര്‍ഗറിനും ബ്രോസ്റ്റഡിനും ഗ്രാന്റ് ഓപണിങ് ഡിസ്‌ക്കൗണ്ട് ലഭ്യമാണ്.

നജ്റാന് പുറമേ യാംബു, ജുബൈല്‍, ദമ്മാം, റിയാദ് മന്‍ഫുഹ, റിയാദ് ബത്ത, ബുറൈദ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മഞ്ചീസ് ശാഖകളുണ്ട്. റിയാദ് ഉള്‍പ്പെടെ സൗദിയിലെ മറ്റ് നഗരങ്ങളില്‍ മഞ്ചീസ് രുചിക്കൂട്ട് പരിചയപ്പെടുത്താന്‍ കൂടുതൽ ശാഖകള്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

Tags:    
News Summary - Arabian delicacy 'Munchies' fried chicken is now available in Najran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.