ദമ്മാം: 29ാമത് അറബ് ഉച്ചകോടി ഞായറാഴ്ച ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ കൾച്ചറിൽ നടക്കും. 21 അറബ് ഇസ്ലാമിക രാജ്യങ്ങൾ പെങ്കടുക്കുന്ന ഉച്ചകോടിയിൽ സംബന്ധിക്കാൻ രാഷ്ട്രനേതാക്കൾ ദമ്മാമിലെത്തി.
അറബ് രാജ്യങ്ങളുടെ െഎക്യം ശക്തിപ്പെടുത്തുന്ന സമ്മേളനത്തിൽ മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിഷയങ്ങൾ ചർച്ചചെയ്യും. ഇസ്രായേൽ-ഫലസ്തീൻ വിഷയമാണ് പ്രധാന അജണ്ടകളിലൊന്ന്.
ഇറാൻ മേഖലയിൽ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കാൻ അറബ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നീക്കങ്ങൾക്ക് ഉച്ചകോടി ശക്തമായ തീരുമാനങ്ങളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് സൗദിക്ക് നേരെ ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് ഇറാൻ പിന്തുണ നൽകുന്നുവെന്ന് സൗദി തെളിവ് സഹിതം ആരോപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാന ചർച്ചയാവുമിത്. മേഖലയിൽ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നടപടി ശക്തമാക്കുന്ന തീരുമാനങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് മേഖലയുടെ പരിസ്ഥിതി സംരക്ഷണം, ജലലഭ്യത, തൊഴിലില്ലായ്മ, സാമ്പത്തിക പരിഷ്കരണ നടപടികൾ എന്നിവയും ഉച്ചകോടി ചർച്ച ചെയ്യും.
ഖത്തർ വിഷയം ഉച്ചകോടിയിൽ ചർച്ച ചെയ്യില്ലെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നു. അതേസമയം, ഖത്തറുമായി നയതന്ത്രബന്ധം വേർപെടുത്തിയ രാജ്യങ്ങൾ കഴിഞ്ഞദിവസം യോഗം ചേർന്ന് നേരത്തെ വെച്ച ഉപാധികളിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉച്ചകോടിക്ക് മുന്നോടിയായി ജുബൈലിലെ സൈനിക മേഖലയിൽ 24 രാജ്യങ്ങളിലെ സൈനികർ പെങ്കടുത്ത ഗൾഫ് ഷീൽഡ് പ്രകടനം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.