ജ​റൂ​സ​ല​മി​ൽ ‘സൊ​മാ​ലി ലാ​ൻ​ഡ്’ എം​ബ​സി ശ​ക്ത​മാ​യി അ​പ​ല​പി​ച്ച്​ അ​റ​ബ്-​ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ

റി​യാ​ദ്: അ​ധി​നി​വേ​ശ ന​ഗ​ര​മാ​യ ജ​റൂ​സ​ല​മി​ൽ ‘സൊ​മാ​ലി ലാ​ൻ​ഡ്’ എം​ബ​സി തു​റ​ന്ന ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ഷ്​​ട്ര​ങ്ങ​ൾ.

സൊ​മാ​ലി ലാ​ൻ​ഡി​െൻറ ഈ ​നീ​ക്കം പൂ​ർ​ണ​മാ​യും നി​യ​മ​വി​രു​ദ്ധ​വും ഒ​ട്ടും സ്വീ​കാ​ര്യ​മ​ല്ലെ​ന്നും 15 രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, ഖ​ത്ത​ർ, ജോ​ർ​ഡ​ൻ, തു​ർ​ക്കി​യ, പാ​കി​സ്​​താ​ൻ, ഇ​ന്തോ​നേ​ഷ്യ, ജി​ബൂ​ട്ടി, സൊ​മാ​ലി​യ, ഫ​ല​സ്തീ​ൻ, ഒ​മാ​ൻ, സു​ഡാ​ൻ, യ​മ​ൻ, ല​ബ​നാ​ൻ, മൗ​റി​ത്താ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഈ ​ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്.

അ​ന്താ​രാ​ഷ​്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ധി​നി​വേ​ശ ജ​റൂ​സ​ലം ന​ഗ​ര​ത്തി​െൻറ നി​യ​മ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ പ​ദ​വി​ക്ക് മേ​ലു​ള്ള നേ​രി​ട്ടു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ധി​നി​വേ​ശ ജ​റൂ​സ​ല​മി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും സ്ഥാ​പി​ക്കു​ന്ന​തി​നോ, അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നി​യ​മ​സാ​ധു​ത ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​തോ ആ​യ എ​ല്ലാ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ളെ​യും പൂ​ർ​ണ​മാ​യി നി​ര​സി​ക്കു​ന്ന​താ​യി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. 1967 മു​ത​ൽ കി​ഴ​ക്ക​ൻ ജ​റൂ​സ​ലം അ​ധി​നി​വേ​ശ ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​മാ​ണെ​ന്ന വ​സ്തു​ത മ​ന്ത്രി​മാ​ർ ആ​വ​ർ​ത്തി​ച്ചു

വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ ത​ന്നെ അ​തി​െൻറ നി​യ​മ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ പ​ദ​വി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഏ​തു നീ​ക്ക​വും അ​സാ​ധു​വാ​ണെ​ന്നും അ​തി​ന് നി​യ​മ​പ​ര​മാ​യി യാ​തൊ​രു നി​ല​നി​ൽ​പ്പു​മി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ലു​ണ്ട്.

ഇ​തോ​ടൊ​പ്പം, സൊ​മാ​ലി​യ​യു​ടെ ഐ​ക്യം, പ​ര​മാ​ധി​കാ​രം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. സൊ​മാ​ലി​യ​ൻ ഭൂ​പ്ര​ദേ​ശ​ത്തി​െൻറ ഐ​ക്യ​ത്തെ ബാ​ധി​ക്കു​ന്ന​തോ അ​തി​െൻറ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തോ ആ​യ എ​ല്ലാ​ത്ത​രം ഏ​ക​പ​ക്ഷീ​യ​മാ​യ നീ​ക്ക​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​യു​ന്ന​താ​യും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - Arab-Islamic countries strongly condemn 'Somaliland' embassy in Jerusalem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.