റിയാദ്: അറബ് മേഖലയിലെ ഇസ്രായേൽ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്രായേൽ ആക്രമണങ്ങളെ നേരിടാൻ അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര നടപടികൾ അനിവാര്യമാണെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സൗദി ശൂറ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരായി കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ‘ക്രൂരമായ ആക്രമണം’ ഉൾപ്പെടെ മേഖലയിലെ ഇസ്രായേലി ആക്രമണങ്ങളെ സൗദി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആറു പേരുടെ മരണത്തിനിടയാക്കിയത് പോലുള്ള ആക്രമണങ്ങൾ നേരിടാൻ അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര നടപടികൾ അനിവാര്യമാണെന്ന് സൽമാൻ രാജാവിനുവേണ്ടി അദ്ദേഹം ശൂറ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ വാർഷിക പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.മേഖലയുടെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതിനുള്ള ഇസ്രായേൽ സൈന്യത്തിന്റെ ക്രിമിനൽ നടപടികളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര നടപടികളും ആവശ്യമാണെന്ന് കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.