????? ????????? ???????????? ????? ??????? ??????????????

ഫലസ്തീൻ പ്രശ്‌നത്തിന് പ്രഥമ പരിഗണന: അറബ്-യൂറോപ് ഉച്ചകോടി

റിയാദ്: ഫലസ്തീൻ പ്രശ്‌ന പരിഹാരമാണ് അറബ് രാജ്യങ്ങളുടെ പ്രഥമ പരിഗണന എന്ന് സൽമാൻ രാജാവ് പറഞ്ഞു. അറബ്, യൂറോപ് പ്രഥമ ഉച്ചകോടിയിൽ സൗദി സംഘത്തിന് നേതൃതം നൽകി സംസാരിക്കുകയായിരുന്നു സൽമാൻ രാജാവ്. ഈജിപ്തിലെ ശറമു ഷെയ്‌ഖിൽ ചേർന്ന ഉച ്ചകോടിയിൽ അറബ്, യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കൾ സംബന്ധിച്ചു.
തീവ്രവാദത്തി​​െൻറ ഇരകളിൽ ഒന്നാമത്തെ രാജ്യമാണ് സൗദി. അതിനാൽ തന്നെ തീവ്രവാദത്തെ ചെറുക്കുന്നതിലും സൗദി എന്നും മുൻനിരയിലാണ്. തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നതിനും സൗദി സാധ്യമായത് ചെയ്യുന്നു. ഈ രംഗത്തെ അന്താരാഷ്​ട്ര വേദികളോട് സൗദി പൂർവാധികം സഹകരിക്കും.
യമൻ പ്രശ്‌നം സ്വീഡൻ ഒത്തുതീർപ്പി​​െൻറയും യു.എൻ കരാറി​െൻറയും അടിസ്ഥാനത്തിൽ പരിഹരിക്കണം.
യമനിലെ വിഘടന വാദികൾക്ക് ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കണം. ​േമഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് ഇറാൻ അവസാനിപ്പിക്കണമെന്നും സൽമാൻ രാജാവ് പറഞ്ഞു.
Tags:    
News Summary - arab european summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.