ഖത്തർ ​പ്രതിസന്ധി: പരിഹാരത്തിന്​ വഴി തെളിയുന്നു

റിയാദ്​/ദുബൈ: ഖത്തറുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആറ്​ വിശാല തത്ത്വങ്ങളുമായി സൗദി സഖ്യരാജ്യങ്ങൾ.​ ഇതോടെ ഒന്നരമാസം പിന്നിട്ട പ്രതിസന്ധിക്ക്​ പരിഹാരം കാണാനുള്ള സാധ്യത വർധിച്ചു. നേരത്തേ ഖത്തറിന്​ മുന്നിൽ​വെച്ച 13 ഇന ആവശ്യങ്ങൾക്ക്​ പകരമായാണ്​ ആറ്​ വിശാല തത്ത്വങ്ങൾ സൗദി, യു.എ.ഇ, ബഹ്​റൈൻ, ഇൗജിപ്​ത്​ എന്നീ രാജ്യങ്ങൾ മുന്നോട്ടുവെച്ചതെന്ന്​ അബൂദബിയിൽനിന്ന്​ ​പ്രസിദ്ധീകരിക്കുന്ന ‘ദ നാഷനൽ’ റിപ്പോർട്ട്​ ചെയ്​തു.

അമേരിക്കയുടെയും ​െഎക്യരാഷ്​ട്ര സഭയുടെയും പിന്തുണയോടെ കുവൈത്തി​​​െൻറ നേതൃത്വത്തിൽ അനുരഞ്​ജന ശ്രമങ്ങൾ മുന്നോട്ടുപോകുന്നതിനിടയിലാണ്​ നാലു​ രാജ്യങ്ങൾ നിലപാട്​ വ്യക്​തമാക്കിയത്​. ഇൗ ആറു​ തത്ത്വങ്ങൾ അനുസരിക്കാതെ ഖത്തറിന്​ മുന്നോട്ടുപോകാനാവില്ലെന്ന്​ ​െഎക്യരാഷ്​ട്ര സഭയിലെ സൗദി അറേബ്യയു​ടേത്​ ഉൾപ്പെടെ സ്​ഥിരം പ്രതിനിധികൾ അറിയിച്ചതായി സൗദിയിലെ ‘അറബ്​ ന്യൂസ്​’ പത്രം റിപ്പോർട്ട്​ ചെയ്​തു. ജൂലൈ അഞ്ചിന്​ കൈറോയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരു​ടെ യോഗതീരുമാനത്തി​​​െൻറ​ അടിസ്​ഥാനത്തിലാണ്​ ആറു​ തത്ത്വങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന്​ സൗദിയുടെ യു.എൻ അംബാസഡർ അബ്​ദുല്ല അൽമുഅല്ലിമി പറഞ്ഞതായി​ പത്രം വ്യക്​തമാക്കി.

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നിലപാട് സ്വീകരിക്കുക​, അത്തരം സംഘങ്ങൾക്ക്​ ധനസഹായവും സുരക്ഷിത താവളവും നൽകുന്നത്​ ഒഴിവാക്കുക, വിദ്വേഷ പ്രചാരണവും അക്രമങ്ങൾക്കുള്ള പ്രോത്സാഹനവും അവസാനിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടുന്നതാണ്​ തത്ത്വങ്ങൾ. ഇത്​ നടപ്പാക്കലും നിരീക്ഷണവും നിർബന്ധമാണ്​. അതിനായി ചർച്ചകൾ ആകാം. ഇവ അംഗീകരിക്കാൻ ഖത്തറിന്​ താരതമ്യേന എളുപ്പമായിരിക്കുമെന്നും മുഅല്ലിമി കൂട്ടിച്ചേർത്തു. 

ജൂൺ അഞ്ചിനാണ്​​ ഭീകരബന്ധം ആരോപിച്ച്​ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നാലു​ രാജ്യങ്ങൾ ഖത്തറുമായി ബന്ധം വിച്ഛേദിച്ചത്​. നയത​ന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ഖത്തറിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്​തു. തുടർന്ന്​ കുവൈത്തി​​​െൻറ നേതൃത്വത്തിൽ പ്രശ്​നപരിഹാര​ ശ്രമം ആരംഭിച്ചു. എന്നാൽ, നിസ്സഹകരണം പ്രഖ്യാപിച്ച സഖ്യരാജ്യങ്ങൾ ജൂൺ 23ന്​​ അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുടെ പട്ടിക ഖത്തറിന്​ കൈമാറി​. ഇത്​ അംഗീകരിക്കാൻ ഖത്തർ വിസമ്മതിക്കുകയായിരുന്നു.

Tags:    
News Summary - Arab countries' six principles for Qatar -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.