അൽഖോബാർ അഖ്റബിയ്യ കെ.എം.സി.സി ‘അദ്വിയ 2024’ ചികിത്സാ സഹായ പദ്ധതി ലോഗോ പ്രകാശനം മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
ദമ്മാം/പാണക്കാട്: രോഗങ്ങൾ കൊണ്ട് നാട്ടിൽ പ്രായസപ്പെടുന്ന മുൻ പ്രവാസികളെ സഹായിക്കുന്നതിനായി അൽഖോബാറിലെ അഖ്റബിയ്യ ഏരിയ കെ.എം.സി.സിയുടെ കീഴിൽ ‘അദ്വിയ 2024’ പരിരക്ഷ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനം പാണക്കാട് മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഈ പദ്ധതിപ്രകാരം തെരഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് മരുന്നുകൾക്കായി പ്രതിമാസം 1,000 രൂപ വീതം നൽകും.
ആദ്യ ഘട്ടമായി 15 ഓളം അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അഖ്റബിയ്യ കെ.എം.സി.സി നേതാക്കളായ സലീം തുറക്കൽ, മുനീർ നന്തി, അൻവർ ശാഫി, റാഷിദ് തിരൂർ, സകരിയ ചൂരിയാട്ട് എന്നിവർ വ്യക്തമാക്കി. പാണക്കാട് കൊടപ്പനക്കൽ നടന്ന ചടങ്ങിൽ അഖ്റബിയ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി മൊയ്തീൻ ദേലമ്പാടി അധ്യക്ഷത വഹിച്ചു. മുസ്തഫ കമാൽ കോതമംഗലം ആമുഖ പ്രഭാഷണം നടത്തി.
സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി മുൻ ഓഡിറ്ററും കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മുൻ വൈസ് പ്രസിഡൻറുമായ യു.എ. റഹീം അഴിയൂർ, മുൻ ദേശീയ സെക്രട്ടറിയേറ്റംഗവും കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മുൻ സീനിയർ വൈസ് പ്രസിഡൻറുമായ സുലൈമാൻ കൂലേരി, അൽ ഖോബാർ സെൻട്രൽ കമ്മിറ്റി മുൻ ഭാരവാഹികളായ മുഹമ്മദ് ഇഫ്തിയാസ് അഴിയൂർ, സിറാജ് ആലുവ, അഖ്റബിയ്യ കെ.എം.സി.സി മുൻ ട്രഷറർ അബ്ദുൽ ഖാദർ പൊന്നാനി, കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി ഒ.പി. ഹബീബ് ബാലുശ്ശേരി, നജീബ് ചീക്കിലോട്, അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇക്ബാൽ ആനങ്ങാട്, വനിതാവിങ് പ്രസിഡൻറ് ശബ്ന നജീബ്, വൈസ് പ്രസിഡൻറ് നാസർ ദാരിമി അസ്സഅദി കമ്പിൽ, സുബൈക്ക കെ.എം.സി.സി മുൻ പ്രസിഡൻറ് മുഹമ്മദ് പുതുക്കുടി, റാക കെ.എം.സി.സി ഭാരവാഹി ആബിദ് ഫറോക്ക്, അബൂബക്കർ പാറക്കൽ, അഖ്റബിയ്യ കെ.എം.സി.സി ഭാരവാഹികളായ ഇർഷാദ് കാവുങ്ങൽ, ഷാനവാസ് പത്തനംതിട്ട, ഇസ്സുദ്ദീൻ വളപുരം, നൗഫൽ താനൂർ, അഫ്സൽ മരുത്തോട്ടി, മുഹമ്മദലി കിനാലൂർ, മൊയ്തീൻ ദാരിമി കാസർകോട്, ഫസൽ പാലപ്പെട്ടി, അബ്ദുല്ല കോയ ഒതുക്കുങ്ങൽ, മുഷ്താഖ് അഹമ്മദ് കൂട്ടിലങ്ങാടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.