എ.പി. അബ്ദുല്ല കുട്ടിക്ക് ജിദ്ദ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range എ.പി. അബ്ദുല്ല കുട്ടിക്ക് ജിദ്ദയിൽ സ്വീകരണം
ജിദ്ദ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനും ബി.ജെ.പി നാഷനൽ വൈസ് പ്രസിഡന്‍റുമായ എ.പി. അബ്ദുല്ല കുട്ടിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
അബ്ദുല്ല കുട്ടിയെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കൊപ്പം ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) നാഷനൽ വൈസ് പ്രസിഡന്‍റ് ജയറാം പിള്ള പൊന്നാട അണിയിച്ചു. ഐ.ഒ.എഫ് നാഷനൽ കൺവീനർ പ്രവീൺ പിള്ള പൂച്ചെണ്ട് നൽകി. ഐ.ഒ.എഫ് വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി റോഷൻ നായർ, കമ്മിറ്റി അംഗങ്ങളായ വിഷ്ണു അരുൺ എന്നവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.