ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ശിഹാബ് സലഫി സംസാരിക്കുന്നു
ജിദ്ദ: സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടിയാണ് ഇസ്ലാം ഹിജാബ് (ശിരോവസ്ത്രം) നിർബന്ധമാക്കിയതെന്നും നാട്ടിലെ പല സെലിബ്രിറ്റികൾപോലും സുരക്ഷിതമല്ലാത്തയിടങ്ങളിൽ ഈ വേഷം ധരിക്കാറുണ്ടെന്നും ഇസ്ലാഹി പ്രഭാഷകൻ ശിഹാബ് സലഫി അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘ശിരോവസ്ത്രവും വിശുദ്ധ വസ്ത്രവും’ എന്നവിഷയത്തിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ നാട്ടിൽ ഹിജാബ് വിവാദമുണ്ടായ സ്കൂളിലെ പ്രിൻസിപ്പൽ പോലും ബൈബിൾ ശാസനയനുസരിച്ചുള്ള ഈ വേഷം ധരിച്ചുകൊണ്ടാണ് തലമറച്ച കുട്ടിയെ കണ്ടാൽ മറ്റു വിദ്യാർഥികൾ പേടിക്കുമെന്ന് പറയുന്നതെന്നും ഇസ്ലാമിനോട് ശത്രുതയുള്ളവരും സ്ത്രീകളെ കമ്പോളവൽക്കരിക്കുന്ന കോർപറേറ്റുകളുമാണ് ഹിജാബിനോട് വിരോധം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.