പൊതുമാപ്പ്​:  രക്ഷപ്പെടാനുള്ള അവസാന അവസരം

റിയാദ്:  സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ്​ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്ന വിദേശികള്‍ക്ക് രക്ഷപ്പെടാനുള്ള അവസാന അവസരമാണ്​. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്​ ഞായറാഴ്​ച റിയാദിൽ ഇൗ പ്രഖ്യാപനം നടത്തു​േമ്പാൾ ‘നിയമലംഘകരില്ലാത്ത രാജ്യമെന്ന’ പദവിക്കുവേണ്ടിയുള്ള കാമ്പയിനാണിതെന്ന്​ എടുത്തുപറഞ്ഞത്​ ശ്രദ്ധേയമാണ്​. 
ആഭ്യന്തര തൊഴിൽ വിപണിയെ തദ്ദേശീയവത്​കരിക്കുന്ന ‘നിതാഖാത്​’ പദ്ധതിയുടെ ഭാഗമായി 2013 മേയ്​ മാസത്തിൽ ആദ്യ ഇളവ്​ കാലം പ്രഖ്യാപിച്ചപ്പോൾ അനധികൃതരില്ലാത്ത രാജ്യത്തിലേക്കുള്ള ആദ്യ കാൽവെയ്​പ്പാണിതെന്ന വ്യക്തമായ സന്ദേശം ഭരണകൂടം നൽകിയിരുന്നു. നാലാംവർഷത്തിൽ പൊതുമാപ്പ്​ പ്രഖ്യാപിക്കു​േമ്പാൾ കാമ്പയിൻ തലക്കെട്ട്​ തന്നെ അതാക്കിക്കൊണ്ട്​ അവസാന അവസരമാണിതെന്ന വ്യക്​തമായ സൂചനയാണ്​ അമീർ മുഹമ്മദ്​ നൽകുന്നത്​. നിതാഖാത്​ കാല ഇളവുകളിൽ നിന്ന്​ ഇൗ പൊതുമാപ്പ്​ വ്യത്യസ്​തമാകുന്നത്​ പദവി ശരിയാക്കി രാജ്യത്ത്​ തുടരാൻ അവസരമില്ല എന്നതാണ്​. മാർച്ച്​ 29 മുതൽ ജൂൺ 24 വരെയുള്ള മൂന്നുമാസ കാമ്പയിൻ കാലത്ത്​ സാമ്പത്തിക പിഴയൊ തടവുശിക്ഷയോ ഇല്ലാതെ സ്വദേശങ്ങളിലേക്ക്​ മടങ്ങാം. എന്നാൽ പുതിയ വിസകളിൽ തിരിച്ചുവരാൻ തടസമി​ല്ല. 
ഇൗ പഴുതിലൂടെ നാട്ടിലേക്ക്​ മടങ്ങാൻ നാടുകടത്തൽ കേ​ന്ദ്രങ്ങളിൽ ഇനി വരിനിൽക്കുന്നവരിൽ ഇന്ത്യാക്കാർ ഏറെയുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. എണ്ണത്തിൽ മുന്നിലായില്ലെങ്കിലും മലയാളികളുമുണ്ടാകും.    
പ്രവാസി കുടിയേറ്റമുണ്ടായ ശേഷം സൗദിയിൽ നിയമലംഘകർക്ക്​ വേണ്ടിയുള്ള വിപുലമായ ആദ്യ പൊതുമാപ്പുണ്ടാകുന്നത്​ 1997 കാലത്താണ്​. ലക്ഷക്കണക്കിനാളുകൾക്ക്​ പിഴയും തടവുശിക്ഷയും ഒന്നുമില്ലാതെ സ്വദേശങ്ങളിലേക്ക്​ മടങ്ങാനുള്ള അവസരമാണ്​ അന്നുണ്ടായത്​. ശേഷം 16 വർഷത്തിന്​ ശേഷം നിതാഖാത്തുമായ ബന്ധപ്പെട്ട ഇളവുകാലത്തി​​െൻറ രൂപത്തിലാണ്​ അതെത്തിയത്​. അന്ന്​ 10 ലക്ഷത്തോളം ഇന്ത്യാക്കാർ പദവി ശരിയാക്കി രാജ്യത്ത്​ നിയമാനുസൃതരായി മാറി. എന്നിട്ടും പദവി ശരിയാക്കാനാവാതെ ഒന്നരലക്ഷത്തോളം ഇന്ത്യാക്കാരാണ്​ അന്ന്​ നാട്ടിലേക്ക്​ മടങ്ങിയത്​. അയ്യായിരത്തോളം മലയാളികൾക്ക്​​ നാട്ടിലേക്ക്​ ​േപാകേണ്ടിവന്നു​. എന്നാൽ സൗദിയിൽ നിയമാനുസൃതരായി തുടർന്ന 10 ലക്ഷത്തിൽ വലിയൊരു പങ്ക്​ മലയാളികളായിരുന്നു. മലയാള മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും സജീവമായിരുന്നതാണ്​ മലയാളി സമൂഹത്തിനിടയിൽ ഇക്കാര്യത്തിൽ അവബോധവും ജാഗ്രതയുമുണ്ടാകാൻ കാരണമായി. അതുകൊണ്ട്​ തന്നെ കിട്ടിയ അവസരത്തിൽ രക്ഷപ്പെടാനുള്ള പഴുത്​ അവർ പ്രയോജനപ്പെടുത്തി. എന്നാൽ മറ്റ്​ ഇന്ത്യാക്കാരുടെ അവസ്​ഥ അതായിരുന്നില്ല. ഇളവുകാലത്തെ കുറിച്ച്​ അറിയുക പോലും ചെയ്യാത്തവർ ഉണ്ടെന്ന്​ പിന്നീട്​ വെളിപ്പെടുകയും ചെയ്​തു. ഉത്തരേന്ത്യക്കാർ മാത്രമല്ല, തമിഴ്​നാട്​, ആന്ധ്ര തുടങ്ങിയ സംസ്​ഥാനക്കാരായ കുടുംബങ്ങൾ പോലും നിയമകുരുക്കിൽ കുടുങ്ങി കിടക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത്തവണ പൊതുമാപ്പ്​ ഏറ്റവും കൂടുതൽ അനുഗ്രഹമാകുക ഇത്തരക്കാർക്കാണ്​. എന്നാൽ നിതാഖാത്തിൽ കടുത്ത നിബന്ധനകൾ പിന്നീട്​ വന്നതും വിപണിയെ സാമ്പത്തിക മാന്ദ്യം ബാധിച്ച്​ തൊഴിൽ അവസരങ്ങൾ കുറഞ്ഞതും പുതിയ നിയമലംഘകരെയും സൃഷ്​ടിച്ചിരുന്നു. കടലാസ്​ കമ്പനികൾക്കെതിരെ നടപടിയുണ്ടായപ്പോൾ സ്വയം രക്ഷപ്പെടാൻ സ്​പോൺസർമാർ നടത്തിയ ​അന്യായ ഹുറൂബാക്കലുകൾക്ക്​ ഇരയായവരും സ്വദേശിവത്​കരണ നിബന്ധനകൾ പൂർത്തിയാക്കാനാവാതെ ചുവപ്പിൽ കുടുങ്ങിപ്പോയ കമ്പനികളിൽ നിന്ന്​ സ്​പോൺസർഷിപ്പ്​ മാറ്റാൻ ശ്രമിക്കുന്നതിനിടെ പരാജയപ്പെട്ട്​ ഇഖാമ കാലാവധി കഴിഞ്ഞവരും ആരോഗ്യമേഖല ഉൾപ്പെടെ പൊതു^സ്വകാര്യ മേഖലകളിൽ ശക്തിപ്പെടുത്തിയ സ്വദേശിവത്​കരണം മൂലം ജോലി നഷ്​ടപ്പെട്ട്​ പകരം തൊഴിൽ ലഭിക്കാതെയും സ്​പോൺസർഷിപ്പ്​ മാറാനാകാതെയും നിയമലംഘകരായി മാറിയവരും അടക്കം വലിയൊരു വിഭാഗം പൊതുമാപ്പ്​ ഉപയോഗപ്പെടുത്താൻ ഇത്തവണയുണ്ടാകുമെന്ന കാര്യം നിസ്​തർക്കമാണ്​. അതിൽ മലയാളികള​ുടെ എണ്ണവും കുറവാവില്ല. കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ മൊബൈൽ ഫോൺ വിൽപന, സേവന മേഖലയിൽ സമ്പൂർണ സ്വദേശിവത്​കരണം നടപ്പാകുക കൂടി ചെയ്​തതോടെ ഇത്തരത്തിൽ പ്രതിസന്ധിയിലായവർ നിരവധിയാണ്​. ഇവരിൽ പലർക്കും പകരം ജോലി തരപ്പെട്ടിട്ടില്ല. അതിന്​ പുറമെ ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിൽ കുടുങ്ങിയും നിയമലംഘകരായി മാറുകയും ചെയ്​തു. ഇതിന്​ പുറമെ സന്ദർശക വിസയിൽ വന്ന്​ കുടുങ്ങിയവരും ധാരാളം. നാട്ടിലേക്ക്​ മടങ്ങിയ ശേഷം പുതിയ വിസയിൽ വരാൻ തടസമുണ്ടാകില്ല എന്നതാണ്​ വലിയ ആശ്വാസം.  

Tags:    
News Summary - annesty of saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.