മദീന: ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശി മദീനയിൽ മരിച്ചു. മുണ്ടക്കയത്തിനടുത്ത് 31-ാം മൈൽ പൈങ്ങന സ്വദേശി തടത്തിൽ ടി.എം. പരീദ് ഖാൻ (78) ആണ് മരിച്ചത്. ഭാര്യയോടും മറ്റു കുടുംബങ്ങളോടുമൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു.
മക്കയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശനം നടത്തുന്നതിനിടെ വ്യാഴാഴ്ച മഗരിബ് നമസ്‌കാരത്തിനായി മസ്ജിദ് ഖുബായിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടുത്തുള്ള മദീന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മുൻ കെ.ഡി.പി.എ അംഗം ഷാഹുൽ ഹമീദിന്‍റെ മൂത്ത ജേഷ്ഠനും എക്സിക്യൂട്ടീവ് അംഗം സിദ്ദിഖ് റഹീമിന്‍റെ മാതൃ സഹോദരനുമാണ്. ഭാര്യ: ചപ്പാത്ത് പാറക്കൽ കുടുംബാംഗം സലീന, മക്കൾ: ഷാനവാസ്, ഷഫീഖ് (ഇരുവരും ദുബൈ), പരേതനായ ഷിയാസ്, മരുമക്കൾ: അനീസ, ഷെറീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മുസ് ലിം ലീഗ് കോട്ടയം ജില്ലാ കമ്മറ്റിയംഗം, ടൗൺ ജമാഅത്ത് കമ്മറ്റിയംഗം, ഡോ. രാജൻ ബാബു ഫൗണ്ടേഷൻ ട്രഷറർ, സി.പി.എ. യൂസഫ് അനുസ്മരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.