Posted On
date_range Updated On
date_range അവധിയിൽ നാട്ടിൽ പോയ പ്രവാസി മരിച്ചു
ജിദ്ദ; ജിദ്ദയിൽ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു. പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ശനിഴാഴ്ച മരിച്ചത്. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയതായിരുന്നു. നാട്ടിലെത്തി കോവിഡ് ബാധിക്കുകയും തുടർന്ന് ന്യൂമോണിയയും ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗം ഗുരുതരമാവുകയും ശ്വാസകോശത്തിന് തകരാർ സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് മരിക്കുകയായിരുന്നു. ജിദ്ദയിൽ നവോദയ പ്രവർത്തകൻ ആയിരുന്നു. പരേതനായ മങ്കരത്തൊടി ഹംസയാണ് പിതാവ്. ഭാര്യ: നജ്മ അട്ടപ്പാടി, മക്കൾ: രോഷ്ന, റോഷിൻ, മരുമകൻ: നൗഫൽ. മൃതദേഹം ചെത്തനാകുർശി ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.