ആംപ്സ് കുട്ടികൾക്കായി സംഘടിപ്പിച്ച ചെസ് മത്സരങ്ങളിൽ വിജയികളായവർ സമ്മാനങ്ങളുമായി
ജുബൈൽ: സൗദി അറേബ്യയിലെ കുട്ടികൾക്കായി അസോസിയേഷൻ ഓഫ് മലയാളി പ്രഫഷനൽസ് ഇൻ സൗദി അറേബ്യ (ആംപ്സ്) മൈൻഡ് അക്കാദമിയുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ജുബൈലിൽ വാർഷിക ചെസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
ആംപ്സ് പ്രസിഡന്റ് അനിത്കുമാർ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.ജൂനിയർ വിഭാഗത്തിൽ സായി സാരംഗ്, ആൻഷ് ഷഹാരെ, ഇബ്രാഹിം റിസ്വാൻ എന്നിവരും സീനിയർ വിഭാഗത്തിൽ മുസമ്മിൽ ബിൻ തസ്നീം, അരുൺ കാർത്തികേയ, അലി റഹ്മാൻ എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ഹർസിവ് ആദിത്യ, അഹാൻ ഷക്കീർ, ആദിഷ് ഷഹരെ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മനോജ് സി. നായർ, സാബു ക്ലീറ്റസ്, നിധിൻ രവീന്ദ്രൻ, മനോജ് കുമാർ, രവി നായർ, സച്ചിൻ സുന്ദർ, അഭിജിത്, റീന സുധീർ, ശരണ്യ അനിത്, പ്രസീദ മനോജ്, ആമിന ഗനീഷ് എന്നിവർ നേതൃത്വം നൽകി. ആംപ്സുമായി സഹകരിച്ച് പ്രവർത്തിച്ച മൈൻഡ് അക്കാദമി പരിപാടിയോടനുബന്ധിച്ച് പരിമിത കാലത്തേക്ക് വിവിധ ഫീസുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.