ജിദ്ദ: അക്രമത്തിനെതിരെ ‘അമ്മ മനസ്’ എന്ന ഡിജിറ്റൽ കാമ്പയിനിന് ജിദ്ദ ഒ.ഐ.സി.സി മഹിളാ വേദിയുടെ ആഭിമുഖ്യത്തിൽ തുടക്കമായി. കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസെൻറ നേതൃത്വത്തിൽ നടക്കുന്ന ജന മോചന യാത്രയിൽ തുടക്കം കുറിച്ച ഈ കാമ്പയിനിൽ ഇതിനോടകം പതിനായിരക്കണക്കിന് പേർ പങ്കാളികളായിട്ടുണ്ട്. കാമ്പയിൻ പ്രഖ്യാപനം ഒ.ഐ.സി.സി റീജണൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ നിർവഹിച്ചു. കാമ്പയിൻ ഉദ്ഘാടനം ഗായിക മുംതാസ് അബ്്ദുറഹ്മാൻ നിർവഹിച്ചു. പ്രസിഡൻറ് ലൈല സാക്കിർ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.എം ശരീഫ് കുഞ്ഞു, കെ.പി.സി.സി ഐ.ടി സെൽ അംഗം ഇക്ബാൽ പൊക്കുന്ന്, ലാഡ്‌ലി തോമസ്, ഷെല്‍ന വിജയ്, ബീന അനിൽകുമാർ, ദിവ്യ ശ്രീജിത്, മൗഷ്മി ശരീഫു, സെമിനാ അൻസാർ, സിമി അബ്്ദുൽ ഖദർ, അബ്്ദുറഹീം ഇസ്മാഈൽ, സകീർ ഹുസൈൻ എടവണ്ണ, ബഷീർ അലി പരുത്തികുന്നൻ, അലി തേക്കുതോട്, അനിൽകുമാർ പതനംത്തിട്ട, ശ്രീജിത് കണ്ണൂർ, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഫസലുല്ല വള്ളുവമ്പാലി എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷിബില ബഷീര്‍ സ്വാഗതവും ശബാന നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.