ജിദ്ദ: 24ാമത് ലോക സ്കൗട്ട് ജാംബൂരിയിൽ പങ്കെടുക്കാൻ ജിദ്ദ ന്യൂ അൽ വുറൂദ് ഇൻറർനാഷനൽ സ് കൂളിലെയും, ദമ്മാം അൽ ഖൊസാമ ഇൻറർനാഷനൽ സ്കൂളിലെയും വിദ്യാർഥികൾ അമേരിക്കയിലെത്തി. സൗത്ത് അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലാണ് ലോക സ്കൗട്ട് ജാംബൂരി നടക്കുന്നത്. ജ ൂലൈ 22 മുതൽ ആഗസ്റ്റ് രണ്ടുവരെ നടക്കുന്ന ജാംബൂരിയിൽ 150ഓളം രാജ്യങ്ങളിൽനിന്ന് വിദ്യാ ർഥികൾ പങ്കെടുക്കുന്നുണ്ട്.
അബ്ദുല്ല, അബ്ദുൽ റഹ്മാൻ, അശ്വതി സതീഷ്, റിജിന ബിരിയം, അലീന അന്ന അബി, ഷിയ ബിൻത് സിയാസ്, ജെയിൻ ക്ലോഡിയ അജയൻ എന്നീ വിദ്യാർഥികളാണ് ന്യൂ അൽ വുറൂദ് സ്കൂളിൽനിന്ന് പങ്കെടുക്കുന്നത്. ക്രിസ്റ്റൽ നിവ്യ ബോബി, ഹിബ ഇംറാൻ , സൈനാ അഷ്ഫാഖ്, അമൃത ജോസഫ് അന്ന എലിൻ തോമസ്, സന്ദീപ് ശ്രീനിവാസൻ, അബ്ദുല്ല മുഹമ്മദ്, സാഹിൽ അനസ്, ഇസ്മയിൽ ഇർഷാദ്, അബ്ദുസ്സമദ്, റൂഫസ് റോജേഷ് എന്നീ വിദ്യാർഥികളാണ് അൽ ഖൊസാമ സ്കൂളിൽനിന്ന് പങ്കെടുക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘത്തിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ബെസ്റ്റ് ഗ്രൂപ് ഓഫ് സ്കൂൾസ് ജനറൽ മാനേജർ എ.എം. അഷ്റഫ്, ഡെപ്യൂട്ടി ഗ്രൂപ്് മാനേജർ റാസി ഷെയ്ഖ് പരീത്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സൗദി സെക്രട്ടറി ബിനോ മാത്യു, ഓർഗനൈസിങ് കമീഷണർ ഷമീർ ബാബു എന്നിവർ പങ്കെടുത്തു. 2015ൽ ജപ്പാനിൽ നടന്ന ലോക സ്കൗട്ട് ജാംബൂരിയിലും ന്യൂ അൽ വുറൂദ്, അൽ ഖൊസാമ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
വെസ്റ്റ് വിർജീനിയയിലെ 14,000 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന മനോഹരമായ പരിശീലന സ്ഥലത്താണ് ഇത്തവണ ജാംബൂരി ക്യാമ്പ് നടക്കുന്നത്. സ്കൗട്ട്സ് ഓഫ് കാനഡ, സ്കൗട്ട് അസോസിയേഷൻ ഓഫ് മെക്സികോ, ബോയ്സ് സ്കൗട്ട് അമേരിക്ക എന്നിവ ചേർന്നാണ് 24 ാമത് ലോക സ്കൗട്ട് ജാംബൂരിക്ക് ആതിഥ്യം ഒരുക്കുന്നത്. ‘അൺ ലോക്ക് എ ന്യൂ വേൾഡ്’ -(ഒരു പുതിയ ലോകം തുറക്കാം) എന്നതാണ് 24 ാമത് ലോക സ്കൗട്ട് ജാംബൂരിയുടെ സന്ദേശം.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയും അടുത്തറിയുന്നതിന് ജാംബൂരി വിദ്യാർഥികൾക്ക് അവസരമൊരുക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുമായി സംവദിക്കാനും ആശയങ്ങളും സൗഹൃദവും പങ്കു വെക്കുന്നതിനും അതുവഴി ആഗോള കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുന്നതിനും ജാംബൂരി വിദ്യാർഥികൾക്ക് സഹായകമാകും. വിദ്യാർഥികൾക്ക് വിവിധ സാഹസിക പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിന് ജാംബൂരിയിൽ അവസരമുണ്ട്. വ്യക്തിത്വ വികസന പരിശീലനവും നേതൃപരിശീലനവും ജാംബൂരിയുടെ ഭാഗമാണ്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗദി അറേബ്യ അസോസിയേഷനു കീഴിൽ ആണ് ന്യൂ അൽ വുറൂദ്, അൽ ഖൊസാമ സ്കൂൾ വിദ്യാർഥികൾ ജാംബൂരിയിൽ പങ്കെടുക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.