അ​ലി​ഫി​യ​ൻ​സ് ടോ​ക്സ് മെ​ഗാ എ​ഡി​ഷ​ൻ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

അ​ലി​ഫി​യ​ൻ​സ് ടോ​ക്‌​സ് മെ​ഗാ എ​ഡി​ഷ​ന് സ​മാ​പ​നം

റി​യാ​ദ്: അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ‘അ​ലി​ഫി​യ​ൻ​സ് ടോ​ക്‌​സ് മെ​ഗാ എ​ഡി​ഷ​ന്’ സ​മാ​പ​നം. ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ കി​ങ്​ സ​ഊ​ദ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​മു​സാ​ദ് ബ​ദ​ഹ് അ​ൽ സ​ഹ്‌​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ അ​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ളെ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ര​ജി​സ്ട്രേ​ഷ​ൻ, വി​ധി നി​ർ​ണ​യം, ഫ​ല​പ്ര​ഖ്യാ​പ​നം എ​ന്നി​വ​യെ​ല്ലാം ഡി​ജി​റ്റ​ലാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ആ​യി​ഷ മി​ഫ്റ മെ​ഹ്റൂ​ഫ് (കാ​റ്റ​ഗ​റി ഒ​ന്ന്), മു​ഹ​മ്മ​ദ് അ​ലി​യാ​ൻ ഇ​ർ​ഫാ​ൻ (കാ​റ്റ​ഗ​റി ര​ണ്ട്), ഹ​ഫ്സ ഇ​സ്സ​ത്ത് (കാ​റ്റ​ഗ​റി മൂ​ന്ന്), മ​ർ​യം ഗു​ൽ (കാ​റ്റ​ഗ​റി നാ​ല്), മൊ​ഹി​യു​ദ്ദീ​ൻ റം​സാ​ൻ മ​നാ​ഫ് (കാ​റ്റ​ഗ​റി അ​ഞ്ച്) എ​ന്നി​വ​രാ​ണ് ജേ​താ​ക്ക​ൾ.

അ​ലി​ഫ് സ്‌​കൂ​ൾ 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന അ​ലി​ഫി​യ​ൻ​സ് ടോ​ക്‌​സ് മെ​ഗാ എ​ഡി​ഷ​െൻറ ഒ​ന്നാം ഘ​ട്ട സ്ക്രീ​നി​ങ്ങി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. നാ​ല് റൗ​ണ്ടു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ഫൈ​ന​ൽ റൗ​ണ്ടി​ന് യോ​ഗ്യ​രാ​യ 25 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​ണ് അ​ഞ്ച്​ ചാ​മ്പ്യ​ന്മാ​രെ ക​ണ്ടെ​ത്തി​യ​ത്.

വീ​റും വാ​ശി​യും നി​റ​ഞ്ഞ പ്ര​ഭാ​ഷ​ണ മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ഒ​രോ മ​ത്സ​രാ​ർ​ഥി​യു​ടെ​യും പ്ര​ഭാ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ് ന​ട​ന്ന പ്രൊ​ഫൈ​ൽ വി​ഡി​യോ പ്ര​ദ​ർ​ശ​നം വ്യ​ത്യ​സ്ത പു​ല​ർ​ത്തി.

മു​ഹ​മ്മ​ദ് മു​ബീ​ൻ, സു​ഷ​മ ഷാ​ൻ, റ​ഈ​സ് സ​യ്യി​ദ് എ​ന്നി​വ​ർ ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഡോ. ​ടി.​എം. മ​ൻ​സൂ​ർ അ​ലി കീ ​നോ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ലി​ഫ് ഗ്ലോ​ബ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ് ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദാ​ബാ​നു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ലി ബു​ഖാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സു​ന്ദു​സ് സാ​ബി​ർ സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്​​റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Alifianz Talks Mega Edition Concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.