1. കെ.ടി. ആയിഷ അഞ്ചല, 2. സിദ്ധാർഥ് സുനിൽ, 3. ഫർഹ മണിപ്പറമ്പത്ത്, 4. നുഹ ഫാത്തിമ, 5. നഹ്ല ഷാഹുൽ, 6. മുഹമ്മദ് ഫാദിൽ ലുഖ്മാൻ
,റിയാദ്: 2024-25 അധ്യയനവർഷത്തെ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ അലിഫ് ഇന്റർനാഷനൽ സ്കൂളിന് നൂറ് ശതമാനം വിജയം.
കെ.ടി. ആയിഷ അഞ്ചല, സിദ്ധാർഥ് സുനിൽ, ഫർഹ മണിപ്പറമ്പത്ത്, നുഹ ഫാത്തിമ, നഹ്ല ഷാഹുൽ, മുഹമ്മദ് ഫാദിൽ ലുഖ്മാൻ എന്നിവരാണ് 24-25 അധ്യയന വർഷത്തെ സ്കൂൾ ടോപ്പർമാർ. വിജയിച്ച കുട്ടികളിൽ 68 ശതമാനം ഡിസ്റ്റിങ്ഷനും 32 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവരുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച രക്ഷിതാക്കളെയും അധ്യാപകരെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.