അൽഅബീർ മെഡിക്കൽ ഗ്രൂപ്പ് ഹെൽത്ത് കാമ്പയിൻ ആരംഭിച്ചു

ജിദ്ദ: ഏഴ് ആഴ്ച കൊണ്ട് ഏഴ് കിലോഗ്രാം ഭാരം കുറക്കുന്നവർക്ക് 700 റിയാൽ സമ്മാനം പ്രഖ്യാപിച്ച് അൽഅബീർ ഹെൽത്ത് കാമ്പയിൻ ആരംഭിച്ചു. ‘ഇൗ റമദാനിൽ ആരോഗ്യം നിങ്ങളെ സമ്പന്നരാക്കും’ എന്നതാണ്​ കാമ്പയിൻ തലക്കെ​െട്ടന്ന്​ മാനേജ്​മ​​െൻറ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 30 വരെ നീണ്ടു നിൽക്കുന കാമ്പയിനിൽ രജിസ്​റ്റർ ചെയ്യാനുള്ള അവസാന തിയതി ഇൗമാസം 19നാണ്. abeergroup.com ലൂടെ സൗജന്യമായി രജിസ്​റ്റർ ചെയ്യുന്ന സൗദി അറേബ്യയിലുള്ളവർ  അബീർ ക്ലിനിക്കുകളിൽ വൈദ്യ പരിശോധനക്ക് വിധേയരാവേണ്ടതാണ്. 

കാമ്പയിനി​​െൻറ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമായിരിക്കും പരിശോധന. രജിസ്​റ്റർ ചെയ്യുന്നവർക്ക് ഭക്ഷണ ക്രമത്തിലും വ്യായാമത്തിലും വേണ്ട നിർദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുമെന്നും അവർ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽ ഡോ.അഹമ്മദ് ആലുങ്ങൽ, ഡോ.ജംഷീദ്, അബ്്ദുറഹ്​മാൻ എന്നിവർ പെങ്കടുത്തു. 

Tags:    
News Summary - alabeer medical group-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.