റിയാദ്: റിയാദിൽ നടന്ന 33ാമത് സി.ബി.എസ്.ഇ ഇന്റർ സ്കൂൾ സോണൽ ഇംഗ്ലീഷ് ഡിബേറ്റ് മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിലെ കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ജൂനിയർ വിഭാഗത്തിൽ ബോയ്സ് സെക്ഷനിൽനിന്ന് നൂഹ് അഹമ്മദ് ഒന്നാം സ്ഥാനവും ഗേൾസ് സെക്ഷനിൽ നിന്ന് മൂന്നാം സ്ഥാനം ഫിൽസ ഫാത്തിമയും നേടി.
സീനിയർ വിഭാഗം ലാമിസ് ബിൻ ഇക്ബാൽ മൂന്നാം സ്ഥാനത്തിന് അർഹനായി. ‘കാലാവസ്ഥ വ്യതിയാനം കാത്തിരിക്കുന്ന ഒരു ദുരന്തമാണ്, അല്ലാതെ മറികടക്കേണ്ട ഒരു സാങ്കേതിക വെല്ലുവിളിയല്ല', തൊഴിലില്ലായ്മ നിരക്കിലെ വർധനക്ക് കാരണം സാങ്കേതികവിദ്യയിലെ പുരോഗതിയാണ്’ എന്നതായിരുന്നു വിഷയം. ഇതിനായി കുട്ടികളെ തയാറാക്കി അവരെ ഇതിനുവേണ്ട നിർദേശങ്ങൾ നൽകിയ എല്ലാ അധ്യാപകരെയും അൽ യാസ്മിൻ കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന അഭിനന്ദിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് സുബി ഷാഹിർ, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖത്ത് അൻജും, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർസ് അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്താഫ്, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ്, മുദീറ ഹാദിയ, ബത്തൂൽ എന്നിവരും കോഓർഡിനേറ്റേഴ്സും ഇംഗ്ലീഷ് വിഭാഗം അധ്യാപകരെയും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.