തോ​രാ​തെ പെ​യ്​​ത ക​ടു​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ വെ​ള്ളം നി​റ​ഞ്ഞ്​ ച​തു​പ്പു​നി​ല​മാ​യി മാ​റി​യ ഖ​സീം പ്ര​വി​ശ്യ​യി​ലെ വാ​ദി അ​ൽ​റു​മ്മാ​അ്

ചതുപ്പുനിലമായി അൽറുമ്മാഅ് താഴ്വര

ബുറൈദ: വളരെ ശക്തമായ മഴയാണ് അൽ ഖസീം പ്രവിശ്യയിൽ ഉണ്ടായത്. തോരാതെ പെയ്ത മഴയിൽ പ്രവിശ്യയിലെ പ്രധാന താഴ്വരയായ വാദി അൽറുമ്മാഅ് വെള്ളം നിറഞ്ഞ് ചതുപ്പുനിലമായി. 330 കിലോമീറ്ററിലേറെ നീളത്തിൽ എട്ടു മുതൽ 14 വരെ കിലോമീറ്റർ വീതിയിലാണ് താഴ്വരയിൽ മഴവെള്ളമൊഴുകി ചതുപ്പുനിലം രൂപപ്പെട്ടിരിക്കുന്നത്.

മഴവെള്ളമൊഴുക്കും കായൽപോലെ പരന്നുകിടക്കുന്ന താഴ്വരയുടെ ഭംഗിയും കാണാൻ ധാരാളം ആളുകൾ ഈ ഭാഗത്തേക്ക് വരുന്നുണ്ട്. ഉയർന്ന ഭാഗങ്ങളിൽ ആളുകൾ വന്നുനിന്ന് കാഴ്ചകൾ കണ്ട് ആസ്വദിക്കുകയും ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്യുകയാണ്.

ഇത്രയും ശക്തമായ തോതിലും വേഗത്തിലും വെള്ളമൊഴുക്കിന് ഈ താഴ്വര സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിൽ അപൂർവമായാണെന്നും ആറു ദിവസംകൊണ്ട് 600 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുകിയെന്നും കഴിഞ്ഞ നാലു വർഷത്തിനിടെ ഇത്തരത്തിൽ ആദ്യമായാണെന്നും പ്രദേശവാസികൾ പറയുന്നു.

Tags:    
News Summary - Al Rumma valley as a swamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.