പരിപാടികളിൽ സംബന്ധിച്ചവർ
യാംബു: മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ള സൗദിയുടെ ചരിത്രം ഓർമപ്പെടുത്തി രാജ്യത്ത് വിപുലമായി നടക്കുന്ന സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ ബോയ്സ് സെക്ഷനിൽ നടന്ന പരിപാടിയിൽ അഡ്മിൻ മാനേജർ മുസാഇദ് ഖാലിദ് അൽ രിഫാഇ, അധ്യാപകരായ മഷാരി ജുമുഅ അൽ സുബ്ഹി, ഇസ്ഹാഖ് മണ്ണയിൽ, വിദ്യാർഥികളായ മുഹമ്മദ് യാഫി ഖാൻ, അഹ്മദ് സാദ്, അയ്യൂബ് എലിയാസ് ജമീൽ, ഇബ്രാഹീം അഖ്റം എന്നിവർ സംസാരിച്ചു.
മുഹമ്മദ് അഫാൻ, അബ്ദുല്ല അഖീൽ, തൽഹ നവാസ്, ഇബ്രാഹീം ഇംതിയാസ് ആൻഡ് ടീം എന്നിവർ വിവിധ പരിപാടികൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൗദിയുടെ ചരിത്രവും പൈതൃകവും ഓർമിപ്പിക്കുന്ന വിവിധ പരിപാടികൾ ആഘോഷത്തിന് മിഴിവേകി. എൻ.കെ. ശിഹാബുദ്ദീൻ സ്വാഗതവും ആബിദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
പ്രോഗ്രാം കോഓഡിനേറ്റർ അനീസുദ്ദീൻ ചെറുകുളമ്പ്, മുഹമ്മദ് ഇർഫാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യാംബു അൽ മനാർ സ്കൂളിൽ സംഘടിപ്പിച്ച സൗദി സ്ഥാപക ദിനാഘോഷത്തിൽനിന്ന്
ഗേൾസ് വിഭാഗത്തിലെ ആഘോഷ പരിപാടിയിൽ നദ മറിയം, നേക് ഇസ്റ, മഹി റഹ്മാൻ, മസ്കാൻ ഫാത്തിമ, ഫാരിയ മൻഹ, സാറ ഇസ്മ, ഫർഹത്ത് അഫ്രീൻ, സൈനബ് ഫാത്തിമ, അസ്ന സജീർ, ജസ മറിയം, ജുവൈരിയ ഖാൻ, മഹസ്തിയ സിംഗ ആൻഡ് ടീം എന്നിവർ വിവിധ പരിപാടികൾ നടത്തി. ഗേൾസ് വിഭാഗം അഡ്മിൻ മാനേജർ ഖുലൂദ് സലാമ അൽ അഹ്മദി, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ്, കെ.ജി വിഭാഗം അഡ്മിൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ, പ്രൈമറി വിഭാഗം കോഓഡിനേറ്ററായ ഫിറോസ സുൽത്താന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചാനുമി സകിത്ന നന്ദി പറഞ്ഞു. സാലിഹ തമീം ശൈഖ്, ഫാത്തിമ സഹ്റ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.