അൽഖോബാർ ടോസ്റ്റ്മാസ്റ്റർ യൂനിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച വാർഷിക ഏരിയ മത്സരത്തിൽ പങ്കെടുത്തവർ
അൽ ഖോബാർ: അൽ ഖോബാറിലെ ടോസ്റ്റ്മാസ്റ്റർ യൂനിറ്റുകൾ സംയുക്തമായി വാർഷിക ഏരിയമത്സരം സംഘടിപ്പിച്ചു. ക്ലാസിക് റെസ്റ്റോറൻറിൽൽ ഏരിയ 60-ഉം ഏരിയ 15-ഉം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എഴുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ ഏഴ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകൾ പങ്കെടുത്തു.
ഏരിയ 60 ഡയറക്ടർ പി.വി. ഹാരിഷ്, ഏരിയ 15 ഡയറക്ടർ മുഹമ്മദ് മുനീർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഖദീജ ഹബീബ് വിധികർത്താവായിരുന്നു. ഷൈല കോയ മുഖ്യ അവതാരകയായിരുന്നു. സതീഷ് കുമാർ, ലീന ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വിജയികൾ വരാനിരിക്കുന്ന ഡിവിഷൻ തല മത്സരങ്ങളിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.