അൽഖോബാർ സൗഹൃദ വേദി പ്രവർത്തകർ മാവേലിക്കൊപ്പം
അൽഖോബാർ: അൽഖോബാർ സൗഹൃദ വേദി ഒന്നിച്ചോണം 'നല്ലോണം' സംഘടിപ്പിച്ചു.അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ ഓണക്കളികളും സൗഹൃദ മത്സരങ്ങളും നടന്നു. വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച അലീന ഷിബു, അമേയ എൻ ഷിബു, ഫാത്തിമ സിബ എന്നിവർക്ക് ഡോ. മുഹമ്മദ് ബ്രായേക്ക്, പ്രൊഫ. റഹ്മ സാദ് ഇന്റർനാഷനൽ ടെക്നിക്കൽ കോളേജ് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.
സപ്ത ശ്രീജിത്ത് അവതരികയായിരുന്നു. കെ.എസ്.വി സെക്രട്ടറി അഷ്റഫ് പെരിങ്ങോം, സുനീർ ബാബു അറക്കൽ, അലൻ കെ. തോമസ്, സന്തോഷ്, അഹ്മദ് കൊസാമാ, ഷംസീർ കൊളറായി, നസീറ അഷ്റഫ് , സുനീറ ഷബീർ, ലിസമ്മ ഷിബു, ഷിൻസി ഷിബു, റാസിന, ഷബീർ ഉണ്ണിയാങ്കൽ, ഷിബു പോൾ, ബിനു ഫിലിപ്പ്, രാരിശ്, അഖിൽ നാൽപാടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.