അ​ൽ​ഖോ​ബാ​ർ ഫോ​ർ​സ എ​ഫ്.​സി​യു​ടെ പു​തി​യ ജ​ഴ്‌​സി പു​റ​ത്തി​റ​ക്കു​ന്നു

അ​ൽ​ഖോ​ബാ​ർ ഫോ​ർ​സ എ​ഫ്.​സി​യു​ടെ പു​തി​യ ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി

ദ​മ്മാം: അ​ൽ​ഖോ​ബാ​ർ ഫോ​ർ​സ ഫു​ട്​​ബാ​ൾ ക്ല​ബ്​ ത​ങ്ങ​ളു​ടെ ടീ​മി​നു​വേ​ണ്ടി പു​തി​യ ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി.ഖോ​ബാ​ർ വെ​ൽ​ക്കം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​യിം​സ് ടെ​ക്‌​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ചെ​റ്റ് ഹ​ങ്ക​മ​ർ (യു.​എ​സ്.​എ), സൗ​ദി ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മാ​സ് അം​ബ​ർ ഖാ​ൻ, ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ, ചെ​യ​ർ​മാ​ൻ വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ്, ഫോ​ർ​സ എ​ഫ്.​സി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ൻ, പ്ര​കാ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഫോ​ർ​സ എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ ജാ​ബി​ർ ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡി​ഫ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടീം ​മാ​നേ​ജ​ർ ഫ​തീ​ൻ സം​സാ​രി​ച്ചു. ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മി​ത് നാ​ൽ​പാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​ഞ്ജി​ത്ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.