അ​ബ​ഹ അ​ൽ ജു​നൂ​ബ് ഇ​ന്‍റർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കെ.​ജി ബാ​ച്ച് ഗ്രാ​ജ്വേ​ഷ​ൻ ജ​ലീ​ൽ കാ​വ​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ൽ ജു​നൂ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗ്രാ​ജ്വേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

അ​ബ​ഹ: അ​സീ​ർ റീ​ജി​യ​നി​ലെ അ​ൽ ജ​നൂ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കെ.​ജി ബാ​ച്ച് ഗ്രാ​ജ്വേ​ഷ​ൻ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഖ​മീ​സ് മു​ശൈ​തി​ലെ അ​മീ​റാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്‌​ദു​ൽ ജ​ലീ​ൽ കാ​വ​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ചെ​യ​ർ​മാ​ൻ സു​ബൈ​ർ ചാ​ലി​യം പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​ൻ ആ​യി സം​സാ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹ​സും അ​റ​ക്ക​ൽ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ലു​ഖ്മാ​ൻ, ബോ​യ്‌​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​എ റി​യാ​സ്, ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ലേ​ഖ സ​ജി​കു​മാ​ർ, ഹ​യ​ർ സെ​ക്ക​ന്റ​റി ഹെ​ഡ്മി​സ്ട്ര​സ് ഇ​ൻ​ചാ​ർ​ജ് ത​സീ​ന സ​ലീ​ൽ, പ്രൈ​മ​റി ഹെ​ഡ്മി​സ്ട്ര​സ് സു​ബി റ​ഹിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ശി​ഫ അ​ൽ ഖ​മീ​സ് ഡ​യ​റ​ക്‌​ട​ർ മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കു​രു​ന്നു​ക​ളു​ടെ വി​വി​ധ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, വ്യ​ക്തി​ഗ​ത പ​ങ്കാ​ളി​ത്ത ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യി​ൽ ജ​ലീ​ൽ കാ​വ​നൂ​ർ, മ​ഹ​സും അ​റ​ക്ക​ൽ, അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ്, ഡോ. ​ലു​ഖ്‌​മാ​ൻ, എം.​എ റി​യാ​സ്, ലേ​ഖ സ​ജി​കു​മാ​ർ, ലു​ഖ്‌​മാ​ൻ, സു​ബി റ​ഹിം, ര​മ്യ അ​രു​ൺ, അ​ഖി​ൽ ന​മ്പ്യാ​ർ, ഡോ. ​ഖു​ർ​ഷി​ദ്, ഡോ. ​ഉ​മ​ർ, റ​ഹിം ഹ​സ്സ​ൻ തു​ട​ങ്ങി​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ന​സ്റ​ത് ഭാ​യ് ടീ​ച്ച​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Al Junoob International Indian School Organized Graduation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.