അൽ അഹ്സ ഒ.ഐ.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
അൽഅഹ്സ : ഒ.ഐ.സി. സി അൽഅഹ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79 ആം ദേശീയ ദിനം പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. പ്രസിഡന്റ് ഫൈസൽ വച്ചാക്കൽ, റിജ്യനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കുതർ, ആക്ടിങ് പ്രസിഡന്റ് റഫീക്ക് വയനാട് എന്നിവർ ചേർന്ന് പതാക ഉയർത്തി. സെക്രട്ടറി ലിജു വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാ സമരങ്ങളുടെയും ജീവൻ ത്യജിച്ചും പിൻതലമുറകൾക്ക് നേടിത്തന്ന സ്വാതന്ത്ര്യം. ഓരോ ഇന്ത്യക്കാരനും മതേതര ജനാധിപത്യ ആശയങ്ങൾ അഭിമാനത്തോടുകൂടി ഉൾക്കൊള്ളേണ്ട പ്രാധാന്യത്തെ കുറിച്ചും ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെയും, വോട്ടവകാശത്തെയും അട്ടിമറിക്കാൻ വർഗീയ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം ജാതി,മത,വർണ്ണ, വ്യത്യാസമില്ലാതെ മതേതരത്വത്തിൽ ഊന്നിക്കൊണ്ട് ഓരോ ഇന്ത്യക്കാരനും പ്രവർത്തിക്കണമെന്നും നേതാക്കൾ സൂചിപ്പിച്ചു.
വൈസ് പ്രസിഡന്റ് അർഷദ് ദേശമംഗലം, ജനറൽ സെക്രട്ടറി നിസാം വടക്കേക്കോണം, അഫ്സൽ മേലേതിൽ, അസിസ്റ്റന്റ് ട്രഷറർ ഷിബു സുകുമാരൻ, മുതിർന്ന അംഗം അനുരുദ്ധൻ കായംകുളം, മുരളീധരൻ പഴയ തറയിൽ, നൗഷാദ് താഴ് വ സെബാസ്റ്റ്യൻ സനയ്യ, അനീഷ് സനയ്യ, ഷിബു ഷൂകേക്ക്, അക്ബർ ഖാൻ, നവാസ് നജ, സുമീർ അൽ മൂസ, ഷമീർ ഡിപ്ലോമാറ്റ് ശിഹാബ്, പ്രസന്നൻ പിള്ള, എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഷാനി ഓമശ്ശേരി സ്വാഗതവും, ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.