എ.കെ 103 തോക്ക്​ സൗദിയില്‍ നിര്‍മിക്കാന്‍ റഷ്യയുമായി കരാര്‍  

റിയാദ്: എ.കെ 103 സൗദിയില്‍ നിര്‍മിക്കാന്‍ റഷ്യയുമായി കരാര്‍ ഒപ്പുവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര സൈനിക വ്യവസായം പ്രോല്‍സാഹിപ്പിക്കുന്നതി​​െൻറ ഭാഗമായി സല്‍മാന്‍ രാജാവി​​െൻറ റഷ്യന്‍ പര്യടനവേളയിലാണ് ഇരു രാജ്യങ്ങളും   കരാറില്‍ ഒപ്പുവെച്ചത്. കരാറി​​െൻറ അടിസ്ഥാനത്തില്‍ എ.കെ 103 തോക്കുകള്‍, അവയുടെ തിരകള്‍ എന്നിവ സൗദിയില്‍ നിര്‍മിക്കാനാവും. സൗദി വിദേശത്തുനിന്ന് ആയുധം ഇറക്കുമതി ചെയ്യുന്നത് കുറക്കാന്‍ ആഭ്യന്തര സൈനിക വ്യവസായം വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി കൂടിയായ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Tags:    
News Summary - ak103-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.