റിയാദ്: കേരളത്തിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി. ഈ നടപടിയിൽ പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പുതിയ വിന്റർ ഷെഡ്യൂൾ പ്രകാരം റിയാദ്, ജിദ്ദ, ദമ്മാം ഉൾപ്പെടെയുള്ള സൗദി നഗരങ്ങളിലേക്കുള്ള പ്രതിവാര സർവിസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. സർവിസുകൾ വെട്ടിക്കുറക്കുന്നത് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാനും യാത്രാദുരിതം ഇരട്ടിയാകാനും കാരണമാകും.
വിമാനങ്ങൾ മറ്റു റൂട്ടുകളിലേക്ക് മാറ്റാനുള്ള നീക്കം പ്രവാസി വിരുദ്ധമാണെന്ന് ആരോപിച്ചു. വെട്ടിക്കുറച്ച എല്ലാ സർവിസുകളും ഉടനടി പുനഃസ്ഥാപിച്ച്, പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ മതിയായ വിമാന സർവിസുകൾ ഉറപ്പാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.