ജിദ്ദ: താൽക്കാലികമായി നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് സർവിസുകൾ വീണ്ടും ആരംഭിക്കുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പുതുതായി സർവിസുകൾ ആരംഭിക്കുന്നത്. ഈ മാസം 21ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് ആദ്യ സർവിസ്.
രാവിലെ 8.40ന് കോഴിക്കോട്ട് നിന്നു പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും. 165 യാത്രക്കാരെ ഉൾകൊള്ളുന്ന ചെറിയ വിമാനമായിരിക്കും സർവിസിനായി ഉപയോഗിക്കുക. എക്കണോമി ക്ലാസ് ടിക്കറ്റുകൾ മാത്രമായിരിക്കും ലഭ്യമാകുക. ജിദ്ദ-കോഴിക്കോട് റൂട്ടിൽ വളരെ കുറഞ്ഞ നിരക്കുകളാണ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 20, 30, 40 കിലോഗ്രാം ലഗേജുകൾക്ക് യഥാക്രമം 496 റിയാൽ, 546 റിയാൽ, 646 റിയാൽ എന്നിങ്ങനെയാണ് ജിദ്ദ-കോഴിക്കോട് വൺവേ ടിക്കറ്റ് നിരക്കുകൾ.
എന്നാൽ കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,400 റിയാൽ മുതലാണ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ www.airindiaexpress.in എന്ന വെബ്സൈറ്റിലും ജിദ്ദ റിസർവേഷൻ ഓഫിസിലെ 012-2636171. Ext. 111 / 158 / 318 എന്നീ നമ്പറുകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.