ജിദ്ദയിൽ അരങ്ങേറിയ വ്യോമാഭ്യാസ പ്രകടനങ്ങൾ
Posted On
date_range Updated On
date_range ജിദ്ദയിൽ വ്യോമസേന വിമാനങ്ങളുടെ മിന്നും പ്രകടനം
റിയാദ്: 94ാമത് ദേശീയ ദിനാഘോഷ ഭാഗമായി ജിദ്ദ കോർണീഷിൽ റോയൽ സൗദി എയർഫോഴ്സ് വിമാനങ്ങളുടെ മിന്നും പ്രകടനം. ജിദ്ദ ഗവർണറേറ്റിൽ നടന്ന വിപുല പരിപാടികളുടെ ഭാഗമായാണ് ജിദ്ദയുടെ മാനത്ത് വ്യോമാഭ്യാസം വിസ്മയം തീർത്തത്.
ചെങ്കടൽ തീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മുന്നിൽ സൗദി ഫാൽക്കൺസ് ടീമിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമാണ് എയർ ഷോ അരങ്ങേറിയത്. ദേശീയ ദിനത്തോടനുബന്ധിച്ച് 17നഗരങ്ങളിൽ വ്യോമസേന പ്രദർശനം നടത്തുമെന്ന് നേരത്തേ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.