റിയാദ്: ഹാഇലിന് സമീപം ബുധനാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
ബഖഅാ എന്ന സ്ഥലത്ത് ഹാഇൽ ദേശീയ പാതയുമായി ബഖഅാ പട്ടണത്തിൽ നിന്നുള്ള പാത വന്നു ചേരുന്നയിടത്ത് ഹോണ്ട അക്കോർഡ് കാറും ടൊയോട്ട യാരിസ് കാറുമാണ് കൂട്ടിയിടിച്ചത്.
വാഹനത്തിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽ പെട്ട മൂന്നുപേരും. രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റയാളെ പൊലീസെത്തി ബഖഅാ ജനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. അപകടമുണ്ടായ സ്ഥലത്ത് വാഹനാപകടങ്ങൾ പതിവാണത്രെ. ബഖഅായിൽ നിന്ന് വരുന്ന റോഡ് ഹൈവേയിലേക്ക് നേരിട്ട് എത്തുന്നതിനാൽ ഒരേ വേഗതയിൽ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വന്ന് കൂട്ടിയിടിച്ചാണ് അധിക അപകടവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.