ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. വടക്കാങ്ങര വേങ്ങശ്ശേരി പീടികയിൽ മുഹമ്മദ് കുട്ടിയാണ ് (55) വാഹനാപകടത്തിൽ മരിച്ചത്. വടക്കാങ്ങര നോർത്ത് മഹല്ല് കമ്മിറ്റി സെക്രട്ടറി, പി.എം.െഎ സി ജിദ്ദ ചാപ്റ്റർ കമ്മിറ്റി അംഗം, വടക്കാങ്ങര വാഫി കോളേജ് ജിദ്ദ കമ്മിറ്റി എക്സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ജിദ്ദയിൽ വ്യാപാരം നടത്തുകയായിരുന്ന മുഹമദ് കുട്ടി കടയടച്ച് നടന്നുപോകുേമ്പാൾ അഞജാത വാഹനം ഇടിക്കുകയായിരുന്നു. സന്ദർശക വിസയിലെത്തിയ കുടുംബം ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്. മാതാവ് ഉണ്ണിപ്പാത്തുമ്മ. ഭാര്യ:റയ്ഹാനത്ത്. മക്കൾ: മുജ്ത്തബ, മുർഷിദ, റഫ ഫാത്തിമ, റിദ ഫാത്തിമ, മഷ്അൽ.സഹോദരർ: കുഞ്ഞിമുഹമ്മദ് (ജിദ്ദ), അബ്ദുല്ല എന്ന അബ്ദുപ്പ (മുൻ പ്രവാസി ), അബൂബക്കർ (ജിദ്ദ), ഉമ്മുഹബീബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.