?????????????? ?????? ?????? ??? ??????????? ???? ??????????? ???????????????????

ഉംറ സംഘം സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച്​ നാല്​  മരണം; 43 പേർക്ക്​ പരിക്ക്​

മദീന: ഉംറ തീർഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച്​ നാല്​ പേർ മരിച്ചു. 43 പേർക്ക്​ പരിക്കേറ്റു. ഹിജ്​റ റോഡിൽ മദീനയിൽ നിന്ന്​  200 കിലോമീറ്റർ അകലെയാണ്​  വ്യാഴാഴ്​ച ഉച്ച തിരിഞ്ഞ്​​ ​​അപകടമുണ്ടായത്​. ഏഷ്യക്കാരായ 43 ഒാളം തീർഥാടകർ സഞ്ചരിച്ച ബസാണ്​ അപകടത്തിൽ പെട്ടത്​.  മൂന്നുപേർ സംഭവ സ്​ഥലത്ത്​ ​ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിയ ശേഷം ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചതെന്ന്​ മദീന റെഡ്​ ക്രസൻറ്​ വക്​താവ്​ ഖാലിദ്​ അൽസഹ്​ലി പറഞ്ഞു. 
12 പേരുടെ പരിക്ക്​ ഗുരുതരമാണ്​. 28 പേർക്ക്​ നിസാര പരിക്കാണ്​​. പരിക്കേറ്റവരെ റെഡ്​ക്രസൻറി​​െൻറ സഹായ​​ത്തോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴ്​ പേർ വാദി ഫവാസ്​ ആശുപത്രിയിലും ഏഴ്​ പേർ അൽ മീഖാത്ത്​ ആശുപത്രിയിലും നാല്​ പേർ കിങ്​ ഫഹദ്​ ആശുപത്രിയിലുമാണുള്ളത്. 
Tags:    
News Summary - accident death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.