ജിദ്ദ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ മഞ്ചക്കാട് സ്വദേശി കോപ്പിലാൻ മുജീബുറഹ്മാനാണ് (37) മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് പരിക്കേറ്റത്. 15 വർഷങ്ങളായി പ്രവാസിയാണ്. പിതാവ്: കുഞ്ഞാലൻകുട്ടി, മാതാവ്: ഫാത്തിമ കുട്ടി. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.