റിയാദ്: അവധി കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനിരുന്ന പ്രവാസി നാ ട്ടിൽ വാഹനാപകടത്തിൽ മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി വടക്കേക്കര കറുക പ്പള്ളി ബേബിച്ചെൻറ മകൻ സോജസ് കുര്യാക്കോസ് (41) വ്യാഴാഴ്ച രാവിെല 11ന് പാലാത്തറ ചിറയിൽ എം.സി റോഡിലാണ് അപകടത്തിൽപെട്ടത്.
ബൈക്കിൽ സഞ്ചരിക്കുേമ്പാൾ റോഡിൽ വീണുകിടന്ന കേബിളിൽ കുരുങ്ങി തെറിച്ചുവീണ് ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചായിരുന്നു മരണം. കേബിൾ ടയറിൽ ചുറ്റുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതോടെ തെറിച്ചുവീണ സോജസിെൻറ തല തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചങ്ങനാശേരി താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്നാൽ, സോജസ് സംഭവസ്ഥലത്തുെവച്ചുതന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. 10 വർഷമായി റിയാദിലെ അൽറാജ്ഹി പ്ലാസ്റ്റിക് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് സോജസ്.
രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്. വടക്കേക്കര സെൻറ് മേരീസ് പള്ളി തിരുനാൾ കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് ദാരുണാന്ത്യം. മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വടക്കേക്കര സെൻറ്മേരീസ് പള്ളിയിൽ സംസ്കരിക്കും. അച്ചാമ്മയാണ് മാതാവ്. മല്ലപ്പള്ളി പാടിമൺ പുളിച്ചമാക്കൽ കുടുംബാംഗം ഷേർളിയാണ് ഭാര്യ. ആറുവയസ്സുകാരൻ സജോ സോജസ് ഏക മകൻ. റിയാദിലെ കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ അംഗംകൂടിയായ സോജസിെൻറ വിയോഗത്തിൽ അസോസിയേഷൻ പ്രവർത്തകർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.