Posted On
date_range Updated On
date_range അബ്ഹ ആക്രമണം: ക്രൂസ് മിസൈൽ ഇറാൻ സേനയുടേതെന്ന് വ്യക്തമായതായി സഖ്യസേന
റിയാദ്: ഈമാസം 12ന് അബ്ഹ വിമാനത്താവളത്തിൽ പതിച്ച ക്രൂസ് മിസൈൽ ഇറാൻ റവലൂഷനറി സേ നയുടേതാണെന്ന് പരിശോധനയിൽ വ്യക്തമായതായി സഖ്യസേന വക്താവ് കേണൽ തുർകി അൽ മാലികി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗദിയെ ലക്ഷ്യംവെച്ചെത്തിയ ഡ്രോണുകള്‍ ഇറാനില്‍നിന്ന് എത്തിച്ചതാണ്.
റിയാദില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഡ്രോണ്‍ തകര്‍ത്തിടുന്ന ദൃശ്യങ്ങള്‍ സഖ്യസേന പ്രദര്‍ശിപ്പിച്ചു. ഇറാനില്‍നിന്ന് കള്ളക്കടത്തിലൂടെയെത്തുന്ന ഡ്രോണാണ് ഹൂതികള്‍ ഉപയോഗിക്കുന്നത്. ഉയർന്ന സാേങ്കതിക നിലവാരത്തിലുള്ളതാണ് ഡ്രോണുകൾ. അത്യാധുനിക ഡ്രോണുകള്‍ ഹൂതികള്ക്കെത്താന് ഒരു വഴിയുമില്ല. ഉള്ളത് കള്ളക്കടത്ത് വഴിയാണ്. സഖ്യസേന നേരേത്ത ഹൂതികൾക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ ലക്ഷ്യം തെറ്റിയുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ആറു സംഭവങ്ങളിലായി 26 ലക്ഷം റിയാലാണ് വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
13 സ്വദേശികൾക്കും രണ്ടു കുട്ടികളടക്കം നാല് ഇന്ത്യക്കാർക്കും രണ്ട് ഇൗജിപ്തുകാർക്കും രണ്ടു ബംഗ്ലാദേശ് പൗരന്മാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു വനിതകളിൽ രണ്ടു സ്വദേശികളും ഒരു ഇൗജിപ്ഷ്യൻ വനിതയുമാണ്. വിമാനത്താവളത്തിലെ മക്ഡൊണാൾഡ് ഹോട്ടലാണ് ആക്രമണത്തിൽ തകർന്നത്. 18 വാഹനങ്ങളും തകർന്നിട്ടുണ്ട്. യമൻ വിഷയത്തിൽ യു.എന്‍ സമാധാനശ്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യമായിരുന്നു എന്ന് കേണൽ തുർകി അൽ മാലികി പറഞ്ഞു. നിലവില്‍ ഹൂതികള്‍ ഇറാന് പിന്തുണയോടെ മേഖലയില്‍ പ്രശ്നം സൃഷ്ടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.