അബ്​ദുറഹ്​മാൻ സാഹിബി​െൻറ ദർശനങ്ങൾക്ക്​ പ്രസക്തി വർധിച്ചു -ആര്യാടൻ ഷൗക്കത്ത്

ജിദ്ദ: മതേതരത്വം കേവലം പദപ്രയോഗമല്ല ഒരു തപസ്യയാണെന്ന്​ ജീവിതത്തിലൂടെ തെളിയിച്ച സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ്​ അബ്​ദുറഹ്​മാൻ സാഹിബി​​​െൻറ ദർശനങ്ങൾക്ക്​ പ്രസക്തി വർധിച്ച കാലമാണിതെന്ന്​ കോൺഗ്രസ് നേതാവും കെ.പി.സി.സി സാംസ്‌കാര സാഹിതി ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദ് അബ്്ദുറഹ്​മാൻ സാഹിബ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് എ.പി ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. അബീർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. എ.പി കുഞ്ഞാലി ഹാജി, കെ.ടി. എ മുനീർ, അബ്്ദുൽ മജീദ് നഹ, അലവി ആറുവീട്ടിൽ, അബ്​ദുറഹ്​മാൻ കാവുങ്ങൽ, റഷീദ് കൊളത്തറസി. എം അഹമ്മദ് എന്നിവർ സംസാരിച്ചു. ഹക്കീം പാറക്കൽ ആര്യാടൻ ഷൗക്കത്തിന്​ ഉപഹാരം നൽകി. വിവിധ കമ്മിറ്റികളുടെ ഉപഹാരം സക്കീർ വി.പി കുട്ടിമോൻ, മുജീബ് പാക്കട, മജീദ് കിളിയേങ്കൽ, നൗഷാദ് ചാലിയാർ, മുഹമ്മദ്​ കാപ്പാട് എന്നിവർ നൽകി. മങ്കട വെള്ളിലയിലെ നിർധന രോഗിക്ക്​ ചികിത്സാ സഹായം ഒ. ഐ. സി. സി ഭാരവാഹികൾക്ക് ആര്യാടൻ ഷൗക്കത്ത് കൈമാറി. ഹരിയാനയിൽ നടന്ന സി.ബി.എസ്.ഇ ഫുട്​ബാളിൽ നേട്ടം കൊയ്​ത ഇന്ത്യൻ സ്കൂൾ ടീമിനെ ചടങ്ങിൽ ആദരിച്ചു. സക്കീർ അലി കണ്ണേത്ത് സ്വാഗതവും അഫ്സൽ പുളിയാലി നന്ദിയും പറഞ്ഞു.

ആശാ ഷിജു, മുംതാസ് എന്നിവർ ഗാനമാലപിച്ചു. ഭസ്മ ബഷീർ അവതാരകയായിരുന്നു. റഹ്​മത് ആലുങ്ങൽ മുഹമ്മദ് ഒരുക്കിയ ഒപ്പന അരങ്ങേറി. നൗഷാദ് കാപ്പാടൻ, ഷബീർ വല്ലാഞ്ചിറ, ജലീഷ് കാളികാവ്​, അഷ്‌റഫ് അഞ്ചാലൻ, അസ്‌കർ കാളികാവ്, ഷൗക്കത്ത് പരപ്പനങ്ങാടി, സാഹിർ വാഴയിൽ, ഉമ്മർ മങ്കട, സലാം അരീക്കോട്, റഫീഖ് മങ്കട, ആസാദ് പോരൂർ, ഫിറോസ് കന്നങ്ങാടൻ, സലാം കൊണ്ടോട്ടി, മുജാഫർ പെരുവള്ളൂർ, നൗഷാദ് എ.ആർ. നഗർ, ഉസ്മാൻ പോത്തുകല്ല്, റഷീദ് ആനക്കയം, ബഷീർ പരുത്തിക്കുന്നൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - abdurahman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.