റിയാദ്: ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് കരൾ പകുത്തു നൽകി യുവാവ് കറയറ്റ മനുഷ്യ സ്നേഹത്തിെൻറ പ്രതീകമായി. സാമൂഹിക മാധ്യമത്തിൽ ഒരു രക്ഷിതാവിെൻറ അഭ്യർഥന മാനിച്ചാണ് അൽ ജൗഫ്കാരനായ അബ്ദുൽ മജീദ് അൽ ഹവ്വാസ് അൽ സുബൈഹ് അന്യെൻറ കുഞ്ഞിന് കരൾ നൽകാൻ സന്നദ്ധനായത്. സനദ് അൽ ഇനേസി എന്ന കുഞ്ഞിന് കരൾ സംബന്ധമായ അസുഖമായിരുന്നു.
മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. സാമൂഹിക മാധ്യമത്തിലൂടെ കുഞ്ഞിെൻറ പിതാവ് പലതവണ സഹായം അഭ്യർഥിച്ചത് അബ്ദുൽ മജീദിെൻറ ശ്രദ്ധയിൽ പെടുകയായിരുന്നു. പ്രാഥമിക പരിശോധനകളിൽ ശസ്ത്രക്രിയക്ക് തടസ്സമില്ലെന്ന് കണ്ടെത്തി. നടപടികളെല്ലാം എളുപ്പമുള്ളതായിരുന്നു എന്ന് അബ്ദുൽ മജീദ് പറഞ്ഞു. റിയാദിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇരുവരും സുഖം പ്രാപിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.