റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചുകണ്ടത്തിൽ അബ്ബാസിെൻറ (58) മൃതദേഹം സംസ്കരിച്ചു. ഒമ്പതു വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റോർ കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതു ദിവസത്തോളം വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം.
അബ്ബാസിെൻറ കുടുംബത്തിെൻറ ആഗ്രഹപ്രകാരം കഴിഞ്ഞദിവസം അൽഹൈർ റോഡിലെ മൻസൂറിയ മഖ്ബറയിലാണ് ഖബറടക്കിയത്. കേളി കലാസാംസ്കാരികവേദി സുലൈ ഏരിയ ജീവകാരുണ്യവിഭാഗം പ്രവർത്തകരും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും ഇടപെട്ടാണ് മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമം പൂർത്തിയാക്കിയത്. സംസ്കാരച്ചടങ്ങിൽ അബ്ബാസിെൻറ കമ്പനി പ്രതിനിധികളും സഹപ്രവർത്തകരും പങ്കെടുത്തു. അബ്ബാസിന് നാട്ടിൽ ഭാര്യയും ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.