ദമ്മാം: ഒരു മാസം മുമ്പ് വാര്‍ഷികാവധിക്കായി നാട്ടിലേക്ക് പോയ ദമ്മാമിലെ ഫുട്ബോള്‍ സംഘാടകന്‍ മുഹമ്മദ് ഷബീര്‍ (35) അസുഖം മൂലം നിര്യാതനായി. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികില്‍സയില്‍ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്. വഴിക്കടവ് പുന്നക്കല്‍ സ്വദേശി വല്‍പറമ്പന്‍ അബൂബക്കര്‍-ഷാഹിന ദമ്പതികളുടെ മകനായ മുഹമ്മദ് ഷബീര്‍ 10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അകൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തോടൊപ്പം ദമ്മാമിലായിരുന്നു താമസം. പ്രമുഖ ഫുട്ബോള്‍ ക്ലബായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുകയായിരുന്നു.
ഷഹാമയാണ് ഭാര്യ, എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിന്‍ മകനാണ്. ഷബീറിന് ഒരു സഹോദരിയുണ്ട്. പ്രവാസി കാല്‍പന്ത് കളി മൈതാനത്ത് നിറഞ്ഞ് നിന്ന ഷബീറിന്‍റെ ആകസ്മിക വിയോഗം സുഹ്യത്തുക്കളെ ദുഖത്തിലാഴ്ത്തി. ഷബീറീന്‍റെ വിയോഗത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ), മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകള്‍ അനുശോചനം രേഖപ്പെടുത്തി. എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം സൗഹ്യദം പുലര്‍ത്തിയിരുന്ന ഷബീറിന്‍റെ വിയോഗം ദമാമിലെ പ്രവാസി കാല്‍പന്ത് മേഖലക്ക് നികത്താനാവാത്ത നഷ്ട്മാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.