അപകടത്തിൽപ്പെട്ട വാൻ
ജുബൈൽ: ജോലി സ്ഥലത്തേക്ക് യാത്രാമധ്യേ മിനി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ജുബൈൽ വ്യവസായ നഗരത്തിലെ റാസ് അൽഖൈർ റോഡിലാണ് അപകടം ഉണ്ടായത്. കമ്പനിയിലേക്ക് നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വൈകിട്ടായിരുന്നു അപകടം. ബസിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശി സാബിർ ബാൽകി (40) ആണ് മരിച്ചത്. അബ്ദുറഹ്മാൻ ബൽഖിയുടെയും സുബൈദയുടെയും മകനാണ്.
ഇന്ത്യക്കാരനായ ഡ്രൈവർ ഓടിച്ചിരുന്ന ടൊയോട്ട മിനി ബസ് ട്രാക്കിൽനിന്ന് തെന്നിമാറി പല തവണ മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്ക് പറ്റിയതിനെ തുടർന്ന് ഡ്രൈവറെയും കൂടെയുണ്ടായിരുന്ന പ്രേം ഗാർട്ടി മാഗാ, ശംഭു കുമാർ യാദവ്, അശോക് കുമാർ ബാർബിയാർ, ബാൽ ബഹാദൂർ ഗുൻജ്ജ് എന്നിവരെ റോയൽ കമീഷൻ ആശുപത്രിയിലും ഉമേഷ് ഭണ്ഡാരി, ആജ്യാ നേപ്പാളി, അംബർ മുഹമ്മദ്, ഇന്ദ്ര ബഹാദൂർ ഖത്രി, രൺജിത് കുമാർ മുച്ചി, മുഹമ്മദ് ഇഷ്തിയാഖ് ആലം എന്നിവരെ അൽമാനാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. റോയൽ കമീഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സാബിർ ബാൽകിയുടെ മൃതദേഹം നിയമ നടപടികൾക്ക് ശേഷം സൗദിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.