ദമ്മാമിലെ കൽച്ചറൽ ആർട്സ് അസോസിയേഷൻ സെന്ററിൽ സൗദി ചിത്രകാരി ഹയാത് അൽ സഖർ തന്റെ ചിത്രങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു
ദമ്മാം: നൂലിഴകളിൽ തീർത്തെടുത്ത അപൂർവ കലാസൃഷ്ടികളുടെ പ്രദർശനത്തിന് സമാപനം. ദമ്മാമിലെ കൽചറൽ ആർട്സ് അസോസിയേഷൻ സെന്ററിൽ (സാസ്ക) 10 ദിവസമായി നടന്നുവന്ന പ്രമുഖ സൗദി ചിത്രകാരി ഹയാത്ത് അൽ സഖറിെൻറ പ്രദർശനത്തിനാണ് സമാപനമായത്. നൂറുകണക്കിന് സ്കുൾ വിദ്യാർഥികളും കലാസ്വാദകരും സന്ദർശിച്ച പ്രദർശനത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് ‘സാസ്ക’ അധികൃതർ പറഞ്ഞു. ‘പേരില്ലാത്തവർ’ എന്ന പേരിലുള്ള പ്രദർശനം യുദ്ധം സ്വന്തം വീട്ടിലും നാട്ടിലുംനിന്ന് പുറത്താക്കപ്പെട്ട നിസ്സാഹയരുടെ വികാരങ്ങളും വേദനകളും പ്രതിഫലിപ്പിക്കുന്ന 30ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
നൂലുകൾ ഉപയോഗിച്ചാണ് ഹതാത് അൽ സഖർ ചിത്രങ്ങൾ നെയ്യുന്നത്. ശൂന്യമായ മനസ്സുമായി ചിത്രം വരക്കാൻ തുടങ്ങുന്ന തെൻറ മനസ്സിലേക്ക് താൻ വായിച്ചും കണ്ടും കേട്ടും അറിഞ്ഞ വികാരങ്ങൾ ചിത്രങ്ങളായി മുന്നിൽ പിറവിയെടുക്കാറാണ് പതിവെന്ന് അവർ പറഞ്ഞു. സൗദിയിൽ ബാല്യത്തിൽ താൻ അറിഞ്ഞ ഗ്രാമജീവിതത്തിെൻറ തുടിപ്പുകളും തെൻറ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും അവർ പറഞ്ഞു.
ലോകത്തെ നിസ്സഹായ മനുഷ്യരുടെ വികാരങ്ങൾ പതിഞ്ഞ ചിത്രങ്ങൾ സാസ്കിലെത്തിയ പ്രേക്ഷകർ ഏറെ വികാരവായ്പോടെയാണ് ഏറ്റെടുത്തത്. ഓരോ ചിത്രവും പ്രേക്ഷകരോട് സ്വയം സംസാരിക്കുകയായിരുന്നുവെന്ന് സാസ്ക ഡയറക്ടർ യൂസുഫുൽ ഹർബി പറഞ്ഞു. വ്യത്യസ്തമായ നിരവധി കലാപ്രദർശനങ്ങളോടെ ഈ തണുപ്പുകാലം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സാസ്ക.
നാടകം, അറബിക് കാലിഗ്രഫി, സമൂഹത്തിന് ദൃശ്യ സംസ്കാരത്തിെൻറ മൂല്യം വർധിപ്പിക്കുന്ന ആനുകാലിക കലാപ്രദർശനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ അടുത്ത മാസങ്ങളിൽ സാസ്കയിൽ അരങ്ങേറുമെന്നും ഡയറകട്ർ യൂസുഫുൽ ഹർബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.