മ​ദീ​ന​യി​ൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​പ്പോ​ൾ, സി​വി​ൽ ഡി​ഫ​ൻ​സ്​ തീ​യ​ണ​ക്കു​ന്നു

മ​ദീ​ന​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

മ​ദീ​ന: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ദീ​ന​യി​ലു​ള്ള അ​ൽ ഖ​സ്‌​വ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വാ​ഹ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​ദീ​ന സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം അ​ണ​ച്ചു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കോ നാ​ശ​ന​ഷ്​​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ദീ​ന ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണ​വും തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി.

Tags:    
News Summary - A vehicle caught fire while running in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.