ജിദ്ദ: രാജ്യത്തെ കാലാവസ്ഥ പ്രതിഭാസങ്ങളും മാറ്റങ്ങളും നിരീക്ഷിക്കാനും അവ റിപ്പോർട്ട് ചെയ്യാനും പുതിയ സംവിധാനം ഒരുക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ദേശീയ ശിൽപശാലയിലാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്ലി ഇക്കാര്യം പ്രഖ്യാപിച്ചത്. ആധുനിക സാങ്കേതിക രംഗത്തെ മികച്ച സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കാലാവസ്ഥ നിരീക്ഷണവുമായി ബന്ധപ്പെട്ട് കൃത്യമായ റിപ്പോർട്ടിങ് രീതിയായിരിക്കും അടുത്ത ദിവസങ്ങളിൽ നടപ്പാക്കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാലാവസ്ഥ പ്രതിഭാസങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംഘടിപ്പിച്ച ദേശീയ ശിൽപശാല ഈ മേഖലയിൽ നിർണായകമായ പഠനങ്ങൾ നടത്തിയിരുന്നു.
രണ്ടു ദിവസത്തെ പരിപാടിയിൽ വിവിധ മേഖലയിൽ നിന്നുള്ള ഉന്നതരായ വ്യക്തികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട മികവുറ്റ ഗവേഷണങ്ങൾ സമർപ്പിച്ച വ്യക്തിത്വങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.