ഉം​ലു​ജി​ലെ മാ​മ്പ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കാ​ഴ്​​ച​ക​ൾ

ഫാം ടൂറിസത്തിൽ പുത്തൻ ഉണർവ്; ആനന്ദവും രുചിയും പകർന്ന് ഉംലുജിലെ മാമ്പഴത്തോട്ടങ്ങൾ

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് പ്ര​വി​ശ്യ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഉം​ലു​ജി​ലെ മാ​മ്പ​ഴ​ത്തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. യാം​ബു ടൗ​ണി​ൽ നി​ന്ന് 150 കി​ലോ​മീ​റ്റ​റും, ഉം​ലു​ജി​ൽ നി​ന്ന് മ​ദീ​ന റോ​ഡി​ലൂ​ടെ 10 കി​ലോ​മീ​റ്റ​റും സ​ഞ്ച​രി​ച്ചാ​ൽ മ​ധു​ര​വും സു​ഗ​ന്ധ​വും നി​റ​ഞ്ഞ വൈ​വി​ധ്യ​മാ​ർ​ന്ന മാ​ങ്ങ​ക​ൾ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന അ​പൂ​ർ​വ കാ​ഴ്ച കാ​ണാം. വേ​ന​ൽ​ക്കാ​ല​ത്തി​െൻറ രു​ചി​യും സ​ന്തോ​ഷ​വും കു​ടും​ബ​ത്തോ​ടൊ​പ്പം പ​ങ്കി​ടാ​നു​ള്ള വേ​ദി​ക​ളാ​ക്കി ചി​ല മാ​മ്പ​ഴ​ത്തോ​ട്ട​ങ്ങ​ളെ അ​ധി​കൃ​ത​ർ ഇ​തി​ന​കം മാ​റ്റി​യി​ട്ടു​ണ്ട്. ഫാം ​ടൂ​റി​സ​ത്തി​െൻറ അ​ന​ന്ത സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ തോ​ട്ടം ഉ​ട​മ​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മി​ക​ച്ച പ്രോ​ത്സാ​ഹ​ന​മാ​ണ് ഇ​വി​ടെ മാ​മ്പ​ഴ കൃ​ഷി​യു​ടെ വ​ള​ർ​ച്ച​ക്ക് വ​ഴി​വെ​ച്ച​ത്. സൗ​ദി കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഉം​ലു​ജ് പ്ര​ദേ​ശ​ത്ത് മാ​ത്രം 90,000 മാ​വു​ക​ളാ​ണു​ള്ള​ത്.

 

പ്ര​തി​വ​ർ​ഷം 4,500 ട​ൺ മാ​ങ്ങ​യാ​ണ് ഈ ​തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ഉം​ലു​ജി​ലെ മ​ണ്ണും കാ​ലാ​വ​സ്ഥ​യും ഭൂ​ഗ​ർ​ഭ ജ​ല​ല​ഭ്യ​ത​യും മാ​മ്പ​ഴ കൃ​ഷി​ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. സൗ​ദി കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​വ​രു​ന്നു. ക​ർ​ഷ​ക​രു​ടെ മി​ക​ച്ച പ​രി​ച​ര​ണ​ത്തി​ൽ ഓ​രോ സീ​സ​ണി​ലും ട​ൺ ക​ണ​ക്കി​ന് മാ​മ്പ​ഴ​മാ​ണ് ഇ​വി​ടെ വി​ള​വെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല​ട​ക്കം പേ​ര് കേ​ട്ട പ​ല മാ​മ്പ​ഴ ഇ​ന​ങ്ങ​ളും ഇ​വി​ടെ വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ത​ത്ത​മ്മ​ച്ചു​ണ്ട​ൻ, ഒ​ളോ​ർ മാ​ങ്ങ, കോ​മാ​ങ്ങ, മ​ൽ​ഗോ​വ, നീ​ല​ൻ എ​ന്നി​വ​യു​ടെ സൗ​ദി പ​തി​പ്പു​ക​ൾ ഈ ​തോ​ട്ട​ങ്ങ​ളി​ൽ കാ​ണാം എ​ന്ന​ത് മ​ല​യാ​ളി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഗൃ​ഹാ​തു​ര​മാ​യ ഓ​ർ​മ​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. തോ​ട്ട​ങ്ങ​ളി​ൽ കൃ​ത്രി​മ വ​ള​ങ്ങ​ളു​ടെ​യോ കീ​ട​നാ​ശി​നി​യു​ടെ​യോ പ്ര​യോ​ഗം കാ​ര്യ​മാ​യ തോ​തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​മാ​മ്പ​ഴ​ങ്ങ​ൾ രു​ചി​യു​ടെ കാ​ര്യ​ത്തി​ലും ഗു​ണ​മേ​ന്മ​യി​ലും ഏ​റെ മു​ന്നി​ലാ​ണ്. പ​ല ഇ​ന​ങ്ങ​ളി​ലു​ള്ള മാ​മ്പ​ഴ​ങ്ങ​ൾ ത​രം​തി​രി​ച്ചു വെ​ച്ചാ​ണ് തോ​ട്ട​ങ്ങ​ളി​ൽ വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. 25 മു​ത​ൽ 30 കി​ലോ വ​രെ തൂ​ക്കം വ​രു​ന്ന ഒ​രു ബോ​ക്സ് മാ​ങ്ങ​ക്ക് തോ​ട്ട​ങ്ങ​ളി​ലെ മൊ​ത്ത​വി​ല 90 റി​യാ​ൽ മു​ത​ൽ 120 റി​യാ​ൽ വ​രെ​യാ​ണ്. മാ​ങ്ങ​ക​ൾ പ​ഴു​ത്തു പാ​ക​മാ​കു​ന്ന​തോ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

തോ​ട്ട​മു​ട​മ​ക​ൾ നേ​രി​ട്ടു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വ്യ​ത്യ​സ്ത ഇ​നം മാ​ങ്ങ​ക​ളു​ടെ രു​ചി​ഭേ​ദ​ങ്ങ​ൾ നേ​രി​ട്ട​റി​യാ​നും അ​വ​സ​രം ല​ഭി​ക്കാ​റു​ണ്ട്. സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ന​ട​ക്കാ​റു​ള്ള പ്ര​ശ​സ്ത​മാ​യ ‘മാം​ഗോ ഫെ​സ്​​റ്റി​വ​ലു​ക​ളി​ലേ​ക്ക്’ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മാ​യും മാ​ങ്ങ​ക​ൾ എ​ത്തി​ക്കു​ന്ന​ത് ഉം​ലു​ജി​ലെ തോ​ട്ട​ങ്ങ​ളി​ൽ നി​ന്നാ​ണ്. മാ​ന്തോ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മേ, ചി​ല ഫാ​മു​ക​ളി​ൽ മ​രു​ഭൂ​മി​യു​ടെ മ​ധു​ര​മാ​യ ഈ​ത്ത​പ്പ​ന​ക​ളും പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന​ത് കാ​ണാം. കൂ​ടാ​തെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കി​ക്കൊ​ണ്ട് ആ​ട്, കോ​ഴി, പ്രാ​വ് തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വ​ള​ർ​ത്തു​കേ​ന്ദ്ര​ങ്ങ​ളും മി​ക്ക തോ​ട്ട​ങ്ങ​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​വു​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കാ​ൻ ഓ​രോ തോ​ട്ട​ത്തി​ലും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്നു.

Tags:    
News Summary - A new awakening in farm tourism; Mango orchards in Umluj spread joy and taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.