Posted On
date_range Updated On
date_range വടകര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിൽ (38) ആണ് മരിച്ചത്. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ അഞ്ചിനായിരുന്നു മരണം.
റിയാദ് ഖലീജിൽ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു. റിയാദിൽ അൽഖലീജ് മെഡിക്കൽ ക്ലിനിക്കിൽ നഴ്‌സായിരുന്ന പ്രഭാവതിയാണ് ഭാര്യ. അച്ഛൻ: രാജൻ കണവയിൽ, അമ്മ: ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്.
റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.