റിയാദ്: ഒരാഴ്ച മുമ്പ് റിയാദിൽനിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. നെഞ്ചുവേദന തുടർന്ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
റിയാദിൽ ബാസ്കിൻ റോബിൻസ് ഐസ്ക്രീം കമ്പനിയിൽ 17 വർഷം സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. അവിടെ നിന്ന് വിരമിച്ച് നാട്ടിൽ പോയ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
റിയാദ് ദാഖിൽ മഅദൂദിലായിരുന്നു താമസം. കഴിഞ്ഞയാഴ്ചയാണ് നാട്ടിൽ പോയത്. ഭാര്യയും ഏക മകനും നാട്ടിലാണ്. നൈസാമിെൻറ ആകസ്മിക മരണവാർത്ത റിയാദിലെ സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി. റ വിയോഗത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.