നിലമ്പൂര്‍ സ്വദേശിയെ സൗദിയിലെ ഹാഇലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹാഇല്‍: മലയാളിയെ ജോലിയിടത്തിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന ഉക്കാഷയെയാണ്​ (43) മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്​. സൗദിയിലെ ഹാഇൽ പട്ടണത്തിന്​ സമീപം മുറൈഫികിലിലുള്ള ഒരു ഇസ്​തിറാഹയിൽ​ (വിശ്രമ കേന്ദ്രം) രണ്ടുവർഷമായി​ ജോലി ചെയ്യുകയായിരുന്നു​.

ഇവിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. മൃതദേഹം ഹാഇലില്‍ തന്നെ ഖബറടക്കുമെന്നും ​രേഖകൾ ശരിയാക്കുന്നതടക്കമുള്ള അനന്തര നടപടിക്രമങ്ങള്‍ ശരിയാക്കിവരുന്നതായും ഹാഇല്‍ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു.

Tags:    
News Summary - A native of Nilambur was found dead in the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.