Posted On
date_range Updated On
date_range മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദായാഘാതത്തെ തുടർന്ന് മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. മൊറയൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (62) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദ ഹസൻ ഗസ്സാവി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയുംമരിക്കുകയുമായിരുന്നു.
35 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പരേതനായ നടുത്തൊടി ഫഖ്‌റുദ്ധീൻ ആണ് പിതാവ്. അഞ്ച് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.